ഐ എസ് കുട്ടികളെ ക്രൂശിക്കയും ജീവനോടെ കുഴിച്ചിടുകയും ചെയ്യുന്നു: യു.എന്‍ ‍.

ഐ  എസ്   കുട്ടികളെ ക്രൂശിക്കയും ജീവനോടെ കുഴിച്ചിടുകയും ചെയ്യുന്നു: യു.എന്‍ ‍.

ഐ  എസ്   കുട്ടികളെ ക്രൂശിക്കയും ജീവനോടെ കുഴിച്ചിടുകയും ചെയ്യുന്നു: യു.എന്‍ ‍.
ജനീവ: ഇറാക്കില്‍ ഐഎസ് ഭീകരര്‍ കുട്ടികളെയും ക്രൂരമായി പീഢിപ്പിക്കുന്നതായി യു.എന്‍ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്.

 

ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളേയും വിവിധ സ്ഥലങ്ങളില്‍നിന്ന് അടിമകളാക്കുന്നവരുടെ മക്കളെയുമാണ് ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ പീഢിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളായ യസീദികളുടെയും, ക്രൈസ്തവരുടെയും കുട്ടികളെയാണ് ഐ എസ് പരസ്യമായി ക്രൂശിക്കയോ, ജീവനോടെ കുഴിച്ചിടുകയോ ചെയ്യുന്നത്.

ആണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ലൈംഗിക അടിമകളായി ഇവരില്‍ നല്ലൊരു ശതമാനം കുട്ടികളെ ചന്തയില്‍ വില്‍ക്കുന്നു. 18 വയസില്‍ താഴെയുള്ള കുട്ടികളെ ചിലയിടങ്ങളില്‍ ചാവേറുകളായും ഉപയോഗിക്കുന്നു.

 

കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കേണ്ട ഇറാക്കി സര്‍ക്കാര്‍ ഒരു നടപടികളും കൈക്കൊള്ളുന്നില്ല. രാജ്യത്തുനിന്നും ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുവാനാണ് ഭീകരര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

About Author

Related Articles