സിറിയയില്‍ തീവ്രവാദികള്‍ തകര്‍ത്തത് 120 ക്രൈസ്തവ ആരാധനാലയങ്ങള്‍

Breaking News Middle East

സിറിയയില്‍ തീവ്രവാദികള്‍ തകര്‍ത്തത് 120 ക്രൈസ്തവ ആരാധനാലയങ്ങള്‍
ദമാസ്ക്കസ്: സിറിയയില്‍ ഇസ്ളാമിക് തീവ്രവാദി സംഘടനയായ ഐ.എസ്. നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന ക്രൈസ്തവ ആരാധനാലയങ്ങള്‍ 120 എന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ‍.

 

2014-ല്‍ ഐ.എസ്. സിറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ 2017 ഡിസംബര്‍ വരെയായി വിവിധ സ്ഥലങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ ആദ്യമായി കീഴടക്കിയ പട്ടണം റാഖയായിരുന്നു.

 

പിന്നീചട് അലപ്പോ, ഡീര്‍ അല്‍ ‍-സോര്‍ ര്‍, താല്‍ അഫര്‍ ‍, ഹാപിജ, അല്‍ഖയിം തുടങ്ങിയ പ്രമുഖ നഗരങ്ങളും കീഴടക്കിയിരുന്നു. ഇവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ ‍, വീടുകള്‍ ‍, സ്കൂളുകള്‍ ‍, വ്യാപാര സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ എന്നിവ വ്യാപകമായി തകര്‍ത്തിരുന്നു.

 

സിറിയയിലെ ജനസംഖ്യയില്‍ 8 മുതല്‍ 10 ശതമാനം വരെ മാത്രമാണ് ക്രൈസ്തവര്‍ ‍. സിറിയയിലെ സൈന്യവും, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സൈന്യവും നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ ഐ.എസിന്റെ മേധാവിത്യം അവസാനിപ്പിക്കുവാന്‍ കഴിഞ്ഞെങ്കിലും ജനത്തിന്റെ ദുരിതങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല.

 

ആഭ്യന്ത യുദ്ധത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. വീടുകളും, പൊതുമേഖലാ സ്ഥാപനങ്ങളും, വ്യാപാര സ്ഥാപനങ്ങളും, മുസ്ളീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ ഭവന രഹിതരായി.

 

മുസ്ളീങ്ങളും, ക്രൈസ്തവരും ഒരുപോലെ ദുരിതങ്ങള്‍ ഏറ്റുവാങ്ങി. ഇപ്പോഴും നല്ലൊരു വിഭാഗം ആളുകളും വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. സാധാരണ ജീവിത നിലവാരത്തിലേക്ക് മടങ്ങി വരാന്‍ ഇനിയും സമയം എടുക്കും.

Leave a Reply

Your email address will not be published.