ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി

Breaking News Middle East

ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി
യരുശലേം: ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തു.

 

വടക്കന്‍ യിസ്രായേയിലെ താമറിലെ പ്രസിദ്ധമായ താമര്‍ പാര്‍ക്കില്‍ നടത്തിയ ഉല്‍ഖനനത്തിലാണ് കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പഴയ നിയമത്തില്‍ ശലോമോന്‍ രാജാവ് മരുഭൂമിയില്‍ കോട്ടക്കൊത്തളങ്ങള്‍ പണികഴിപ്പിച്ചതായി പ്രസ്താവിക്കുന്നുണ്ട്. 1 രാജാ. 9:17,18,19 വാക്യങ്ങള്‍ ‍.

“അങ്ങനെ ശലോമോന്‍ ഗേസരും താഴത്തെ ബേത്ത് ഹോരോനും ബലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോനുണ്ടായിരുന്ന സകല സംഭാര നഗരങ്ങളും, രഥ നഗരങ്ങളും, കുതിരച്ചേവകര്‍ക്കുള്ള പട്ടണങ്ങളും, ശലോമോന്‍ യെരുശലേമിലും, ലെബാനോനിലും തന്റെ രാജ്യത്തില്‍ എല്ലായിടവും പണിയുവാന്‍ ആഗ്രഹിച്ചതൊക്കെയും പണിതു” എന്നു വായിക്കുന്നു.

 
മണ്ണു മൂടിക്കിടന്ന സ്ഥലത്ത് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ആരാധനയ്ക്കുള്ള പ്രത്യേക സ്ഥലവും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. എറിക്സണ്‍ ഗിനി അഭിപ്രായപ്പെടുന്നു. കോട്ടയോടു ചേര്‍ന്ന് ഇവിടെ യാഗപീഠം ഉണ്ടായിരുന്നതിന്റെ തെളിവും കിട്ടിയിട്ടുണ്ട്.

 

ബൈബിളിലും ഇത് വ്യക്തമാണ്. “ദാവീദ് ഗൃഹത്തിനു യോശിയാവ് എന്നുള്ള ഒരു മകന്‍ ജനിക്കുമെന്നും അവന്‍ നിന്റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരി പുരോഹതന്റെ മേല്‍ വച്ചു അറുക്കുകയും മനുഷ്യസ്ഥികളെ നിന്റെ മേല്‍ വച്ചു ചുട്ടുകളയുകയും ചെയ്യും എന്നു വിളിച്ചു പറയും അവന്‍ അന്നു ഒരു അടയാളവും കൊടുത്തു. ഇതാ ഈ യാഗപീഠം പിളര്‍ന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും. ഇതു യഹോവ കല്‍പ്പിച്ച അടയാളം എന്നു പറഞ്ഞു”. (1 രാജാ. 13:2,3).

 
ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന ഈ സംഭവം തന്നെ ഇതിനു വ്യക്തമായ തെളിവു നല്‍കുന്നതായി എറിക്സണ്‍ പറയുന്നു. ശലോമോന്റെ കാലഘട്ടത്തിനുശേഷം ഈ പ്രദേശം യഹൂദ ഭൂരിപക്ഷ പ്രദേശമായിത്തീര്‍ന്നു.

 

ശലോമോന്‍ നിരവധി കോട്ടക്കൊത്തളങ്ങള്‍ പണിത കൂട്ടത്തില്‍ താമറില്‍ തന്റെ സ്വാധീനമേഖലയായി വളര്‍ത്തി നഗരങ്ങള്‍ സ്ഥാപിച്ചതായി പഠനത്തില്‍ പങ്കാളിയായ വേദപഠന വിദ്യാര്‍ത്ഥി പോള്‍ ലാഗ്നോയും അഭിപ്രായപ്പെടുന്നു. ഗവേഷണം നടത്തുന്ന ഈ സ്ഥലം ഗവണ്മെന്റിന്റെ പ്രത്യേക സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published.