ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു

Breaking News Global Middle East

ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു
ടെഹ്രാന്‍ : ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ പുതുതായി രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്കു വന്ന 450 വിശ്വാസികള്‍ സ്നാനപ്പെട്ടു. ഇറാനില്‍ ശക്തമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലാം മിനിസ്ട്രിയാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.

 

എലാം മിനിസ്ട്രിയുടെ പാസ്റ്റര്‍മാരും പരിശീലകരും ഇറാനില്‍ വിവിധയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തങ്ങള്‍ നടത്തുകയും വിശ്വാസത്തില്‍ വരുന്നവരെ രഹസ്യ ആരാധനാ സ്ഥലത്ത് പങ്കെടുപ്പിച്ച് കര്‍ത്താവിനെ ആരാധിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.

 

ഇവര്‍ക്കായി 3 മാസത്തെ പ്രത്യേക ബൈബില്‍ ക്ലാസ്സുകള്‍ നടത്തുകയും വിശ്വാസത്തില്‍ ഉറപ്പിച്ച ശേഷം സ്നാനപ്പെടുവാനായി തീരുമാനം എടുപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന സ്നാന ശുശ്രൂഷയില്‍ 16 പേര്‍ സ്നാനപ്പെട്ടു.

ഇത്തരത്തില്‍ പല സ്ഥലങ്ങളിലായി അടുത്ത കാലത്ത് 450 പേര്‍ സ്നാനപ്പെട്ടതായി എലാം മിനിസ്ട്രിയുടെയും, ഇറാന്‍ ചര്‍ച്ചിന്റെയും സീനിയര്‍ പാസ്റ്റര്‍ പറഞ്ഞു. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്ന ആത്മാക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 

ഇറാനില്‍ മത പരിവര്‍ത്തനത്തിനു കടുത്ത ശിക്ഷ നിലനില്‍ക്കുന്നുണ്ട്. ജയില്‍ വാസവും വധ ശിക്ഷയും ഇറാനില്‍ നിലനില്‍ക്കെ അതിനെയൊക്കെ അതിജീവിച്ചാണ് ജനം വിടുവിക്കപ്പെടുന്നത്.

പ്രത്യേകം പരിശീലനം ലഭിച്ച സുവിശേഷകര്‍ മുസ്ലീങ്ങളുടെ ഇടയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നത് കര്‍ത്തവിന്റെ സുവിശേഷം പരമാവധി ജനഹൃദയങ്ങളിലേക്കെത്തിക്കുക എന്ന പ്രധാന ദൌത്യത്തില്‍ ഊന്നിയാണ്. ദൈവമക്കളുടെ പ്രാര്‍ത്ഥന ആവശ്യമാണ്.

Leave a Reply

Your email address will not be published.