യെസീദി നേതാവ് രോഗസൌഖ്യം പ്രാപിച്ചു: 136 പേര്‍ ക്രിസ്തുവിങ്കലേക്ക്

Breaking News Middle East

യെസീദി നേതാവ് രോഗസൌഖ്യം പ്രാപിച്ചു: 136 പേര്‍ ക്രിസ്തുവിങ്കലേക്ക്
നിനവേ: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങളെ നേരിടുന്നവര്‍ യേശുക്രിസ്തുവിങ്കലേക്ക് തിരിയുന്നു.

 

രാജ്യത്ത് ഒരു വര്‍ഷത്തിലേറെയായി കടുത്ത പ്രതികൂലങ്ങളെ നേരിടുന്ന യെസീദി വിഭാഗങ്ങളുടെ ഇടയില്‍ നടക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായാണീ പരിവര്‍ത്തനം. ഐ.എസ്. ഭീഷണിയെത്തുടര്‍ന്ന് നാടും വീടും വിട്ട യെസീദികളില്‍ പലരും എര്‍ബില്‍ ‍, ദൊഹൂക്ക് മേഖലകളിലേക്ക് കുടിയേറിയിരുന്നു.

 

2 ലക്ഷം ന്യൂനപക്ഷ വിഭാഗങ്ങളാണ് നാടും വീടും ഉപേക്ഷിച്ചു പോയവര്‍ ‍. ഇവരില്‍ ക്രൈസ്തവരും, കുര്‍ദ്ദുകളും, യെസീദികളും ഉള്‍പ്പെടും. ഇതില്‍ ഭൂരിഭാഗവും യെസീദികളാണ്. യെസീദികളുടെ ഇടയില്‍ വിവിധ രോഗങ്ങള്‍ പടര്‍ന്നിരുന്നു. ഇവരുടെ ഇടയില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ രഹസ്യമായും പരസ്യമായും ധനസഹായങ്ങളും ആതുര സേവനങ്ങളും നടത്തിയിരുന്നു.

 

അതോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തി വരികയായിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന സംഘടനയുടെ പരിശ്രമത്താലും പ്രാര്‍ത്ഥനയാലും നിനവേ പ്രവിശ്യയിലെ ഒരു പ്രമുഖ യെസീദി നേതാവിനു രേഗസൌഖ്യം ലഭിച്ചിരുന്നു.

 

ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഉള്‍പ്പെടെ 136 പേര്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്നതായി എയ്ഡ് മിഷന്‍ നേതാവ് വെളിപ്പെടുത്തി. വധഭീഷണി ഉള്ളതിനാല്‍ രക്ഷിക്കപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

 

രോഗികളായവരുടെ ക്യാമ്പുകളില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. ഇതിനായി പ്രത്യേക ഡോക്ടര്‍മാരും നേഴ്സുമാരും ഉണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ക്കൊപ്പം ബൈബിളുകളും നല്‍കി.

 

രക്ഷിക്കപ്പെട്ടവര്‍ക്ക് ആരാധനാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ ചര്‍ച്ചിന്റെ മിഷണറിമാര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പരിവര്‍ത്തനം നടത്തുകയാണെന്ന് എയ്ഡ് മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.