ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Kerala

ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍
പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ഫെബ്രുവരി 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ വച്ച് നടക്കും. സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടര്‍ ഫിലിപ്പ് , ഡോ. ജോയ്സണ്‍ തോമസ്, പാസ്റ്റര്‍ അജി ആന്റണി, ഡോ. ബി. വര്‍ഗ്ഗീസ്, പാസ്റ്റര്‍ പി.സി. ചെറിയാന്‍ ‍, പാസ്റ്റര്‍ കെ.ജെ. മാത്യു, പാസ്റ്റര്‍ വി.സി. യോഹന്നാന്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍ ജോയമമ വര്‍ഗ്ഗീസും യുവജന സമ്മേളനത്തില്‍ ഇവാ. റെജി കെ. തോമസും പ്രസംഗിക്കും.
പൊതുയോഗങ്ങള്‍ ‍, ബൈബിള്‍ ക്ലാസ്സ്, പാസ്റ്റേഴ്സ് സെമിനാര്‍ ‍, സണ്ടേസ്കൂള്‍ യുവജന സമ്മേളനം, വിമന്‍സ് ഫെല്ലോഷിപ്പ് മീറ്റിംഗ്, സ്നാന ശുശ്രൂഷ എന്നിവ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.
കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിായി റവ. തോമസ് ഫിലിപ്പ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ഡോ. ജെയ്സണ്‍ തോമസ്, പാസ്റ്റര്‍ വി.സി. യോഹന്നാന്‍ (പ്രോഗ്രാം); പാസ്റ്റര്‍മാരായ പി.റ്റി. മാത്യു, കെ.സി. പീറ്റര്‍ (പ്രാര്‍ത്ഥന); ഷാജി സി.ഡി., കെ.എ. തോമസ് (ഫിനാന്‍സ്); സി.കെ. വിജയന്‍ (ഓഫീസ്); റ്റി.എസ്. ജോസഫ്, റെജി കെ. ഏബ്രഹാം (ഫുഡ്); തോമസ് മാത്യു, വി.വി. സുരേഷ് (അക്കോമഡേഷന്‍ ‍); എം.ഐ. പീറ്റര്‍ (അറേഞ്ച്മെന്റ്); എം.ഒ. ജോണ്‍ (സ്റ്റേജ്); ചാക്കോ മത്തായി, റ്റി.എം. പാപ്പച്ചന്‍ (വോളണ്ടിയേഴ്സ്); വി.കെ. ഏബ്രഹാം (ക്വയര്‍ ‍); പി.എം. കുഞ്ഞൂഞ്ഞുകുട്ടി (പന്തല്‍ ‍); റ്റി.വൈ. ജോണ്‍സണ്‍ ‍, കെ.ഐ. രാജേഷ് (പബ്ളിസിറ്റി); റ്റി.എ. പത്രോസ് (കര്‍ത്തൃമേശ ക്രമീകരണം) എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഫെബ്രുവരി 15 ഞായറാഴ്ച നടക്കുന്ന കര്‍ത്തൃ മേശയോടുകൂടിയ സഭായോഗത്തോടും സമാപന സമ്മേളനത്തോടും കൂടെ കണ്‍വന്‍ഷന്‍ സമാപിക്കും.

Leave a Reply

Your email address will not be published.