വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍

Breaking News Kerala

വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍
മുളക്കുഴ: വൈ.പി.ഇ. ജനറല്‍ ക്യാമ്പ് ഡിസംബര്‍ 25-27 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ്. ക്യാമ്പ് സെന്ററില്‍ നടക്കും.

 

“സ്ഥിരതയോടെ ഓടുക” എന്നതാണ് ചിന്താവിഷയം.
സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ എ.റ്റി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്‍കും.

 

പാസ്റ്റര്‍മാരായ വൈ. റെജി, ജെ. ജോസഫ്, ജോണ്‍സണ്‍ ഡാനിയേല്‍ ‍, എ.പി. അഭിലാഷ്, പി.ആര്‍ ‍. ബേബി, പ്രിന്‍സ് തോമസ്, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, ഡോ. എബി. പി. മാത്യു, ഡോ. സിനി ജോയ്സ് മാത്യു, സജി ഉമ്മന്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകളെടുക്കും. ഡോ. ബ്ളസ്സന്‍ മേമന ഗാനങ്ങള്‍ ആലപിക്കും.

 

കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സെക്ഷന്‍സ് ആദ്യ ദിവസം മുതല്‍ ഉണ്ടായിരിക്കും. താലന്തു പരിശോധന, പവര്‍ മീറ്റിംഗ്, കൌണ്‍സിലിംഗ്, മിഷന്‍ ചലഞ്ച്, കാത്തിരിപ്പു യോഗം, കിഡ്സ്-യൂത്ത്-ഫാമിലി സെക്ഷനുകള്‍ ‍, ഗ്രൂപ്പ് ചര്‍ച്ച, ഗാന പരിശീലനം, സൈബര്‍ സുരക്ഷ ക്ലാസ്സ്, ദുരുപദേശ ബോധവല്‍ക്കരണം തുടങ്ങിയവ ഉണ്ടായിരിക്കും.

 

പാസ്റ്റര്‍ റോബിന്‍ സി. റോയി, ടോം ടി. ജോര്‍ജ്ജ്, പാസ്റ്റര്‍മാരായ ബിനു ചെറിയാന്‍ ‍, ഗ്ളാഡ്സണ്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.