സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത്

Convention Kerala

സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത് തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുവജന വിഭാഗമായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ (സി.ഇ.എം.)

വജ്രജൂബിലി വര്‍ഷ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-27 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജില്‍ നടക്കും. ‘രൂപാന്തിരം’ എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍ ജോര്‍ജ്ജ് മുണ്ടകന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.

 

ഡോ. എബി പി. മാത്യു ബീഹാര്‍ ‍, ഇവാ. സാജന്‍ ജോയ് ബാംഗ്ളൂര്‍ ‍, ഡോ. മാത്യു സി. വര്‍ഗീസ്, പാസ്റ്റര്‍ സാം കെ. ജേക്കബ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കും. 13 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള കിഡ്സ് ക്യാമ്പില്‍ ട്രാന്‍സ്ഫോര്‍മെര്‍സ് ഇന്ത്യ നേതൃത്വം നല്‍കും.

 

ബൈബിള്‍ സ്റ്റഡി, ചോദ്യോത്തരവേദി, ചര്‍ച്ചകള്‍ ‍, കൌണ്‍സിലിംഗ്, മിഷന്‍ ചലഞ്ച്, താലന്ത് പ്രദര്‍ശനങ്ങള്‍ ‍, ഗെയിമുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ഡോ. ബ്ളസ്സന്‍ മേമന, ലോര്‍ഡ്സന്‍ ആന്റണി, സ്റ്റാന്‍ലി മാത്യു, ജോമോന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

Leave a Reply

Your email address will not be published.