ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി

Breaking News Kerala

ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി
തിരുവനന്തപുരം: ഭൂകമ്പം ഉണ്ടാകാനുള്ള സാദ്ധ്യത 7 ദിവസം മുമ്പ് കണ്ടെത്താന്‍ പര്യാപ്തമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി.

 

ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാനുതകുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിനായി ഭൌമ ശാസ്ത്രജ്ഞരുടെ സേവനവും പ്രയോജനപ്പെടുത്തും. ഭൂകമ്പ സാദ്ധ്യത പ്രദേശങ്ങളിലെ പാറക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വേഗം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

 

ഇതിന്റെ പശ്ചാത്തലത്തിലാണ് ഭൂകമ്പ സാദ്ധ്യത 164 മണിക്കൂര്‍ മുമ്പ് തിരിച്ചറിയാനുള്ള സംവിധാനത്തിനു ശ്രമിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ ആറിനു മുകളില്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്കു സാദ്ധ്യതയുള്ള സീസ്മിക് ഡോണ്‍ മൂന്നില്‍പ്പെടുന്ന പ്രദേശമാണ് കേരളം.

 

ഐ.എസ്.ആര്‍ ‍.ഒ., സെഡ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സി.ഡബ്ള്യു. ആ,ഡി,എം, ദുരന്ത നിവാരണ അതോറിട്ടി എന്നിവര്‍ ചേര്‍ന്നാണ് ഭൂകമ്പ സാദ്ധ്യത കണ്ടെത്താനാകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.