യുവജന സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ്

Breaking News Kerala

യുവജന സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ്
പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് യുവജന വിഭാഗമായ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പിന്റെയും സണ്ടേസ്കൂളിന്റെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ക്യാമ്പ് 2015 ആഗസ്റ്റ് 25,26,27 തീയതികളില്‍ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരിയില്‍ വച്ച് നടക്കും.

 

സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
റവ. ഷാജി സി.ഡി., റവ. വി. സി. യോഹന്നാന്‍ ‍, പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസ്, പാസ്റ്റര്‍ പ്രിന്‍സ് റാന്നി, പാസ്റ്റര്‍ ഐസക് വി. മാത്യു, സുവി. കെ.ക. ജെയിംസ്, ബ്രദര്‍ ഗോഡ്ലി ജോണ്‍ ‍, പാസ്റ്റര്‍ സി.കെ. വിജയന്‍ ‍, പാസ്റ്റര്‍ ടി.വൈ. ജോണ്‍സണ്‍ ‍, പാസ്റ്റര്‍ കെ.എ. തോമസ്, പാസ്റ്റര്‍ ടി.എസ്. ജോസഫ്, പാസ്റ്റര്‍ എം.ഒ. ജോണ്‍ ‍, പാസ്റ്റര്‍ ജെ. യേശുദാസന്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസ് എടുക്കുന്നതാണ്.
ധ്യാനം, പവര്‍ മീറ്റിംഗ്, ഗാനപരിശീലനം, ഫിലിം പ്രദര്‍ശനം, കൌണ്‍സിലിംഗ്, ഗ്രൂപ്പ് ചര്‍ച്ച, പേരന്റ്സ് മീറ്റിംഗ്, അവാര്‍ഡ് ദാനം, പപ്പറ്റ് ഷോ എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരിക്കും.

 

സ്പിരിച്യുവല്‍ ട്രെംബറ്റ് കോട്ടയം ഗനശുശ്രൂഷ നിര്‍വ്വഹിക്കും. നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. പാസ്റ്റര്‍ കെ.എ. രാജേഷ്, പാസ്റ്റര്‍ വി.വി. സുരേഷ്, പാസ്റ്റര്‍ സജി ജോണ്‍ ‍, പാസ്റ്റര്‍ മാത്യു ജോണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.