രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം

Breaking News Kerala

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്റ്റോപ്പുകള്‍ക്ക് പുറമേ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും നിര്‍ത്തണം. എല്ലാ സ്റ്റേജ് കാര്യേജുകള്‍ക്കും ഇത് ബാധകമാണ്.

 

വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് നിലവിലുള്ള സ്റ്റോപ്പുകള്‍ക്കു പുറമേ അവരാവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. 1988-ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ഈ നിയമങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.

 

കേരളാ നിയമസഭയുടെ സ്ത്രീകളുടെയും, കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2011-14) യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്.

സംസ്ഥാനത്തെ എല്ലാ സ്റ്റേജ് കാര്യേജുകളിലും സ്ത്രീ പീഢനങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള ഫോറം ലാവാ അപേക്ഷ എല്ലാ കണ്ടക്ടര്‍മാരും കൈവശം വെയ്ക്കുകയും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പരാതി എഴുതി വാങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

 

എല്ലാ സ്റ്റേജ് കാര്യേജുകളിലും ചൈല്‍ഡ് ലൈന്‍ ‍, സ്ത്രീ സുരക്ഷയ്ക്കുള്ള ഹെല്‍പ് ലൈന്‍ ‍, പോലീസ്, ആര്‍ ‍.ടി.ഒ. എന്നിവരുടെ ഫോണ്‍ നമ്പരുകളും, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ മൊബൈല്‍ നമ്പരും മുമ്പിലും പുറകിലും രജിസ്ട്രേഷന്‍ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.

Leave a Reply

Your email address will not be published.