ഝാര്‍ഖണ്ഡില്‍ ക്രിസ്തുവിനെ തള്ളിപ്പറയുവാന്‍വണ്ടി പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം

Breaking News India

ഝാര്‍ഖണ്ഡില്‍ ക്രിസ്തുവിനെ തള്ളിപ്പറയുവാന്‍വണ്ടി പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം
റാഞ്ചി: ഝാര്‍ഖണ്ഡില്‍ രാവിലെ പ്രാര്‍ത്ഥനാ യോഗം നടത്തുകയായിരുന്ന പാസ്റ്ററെ ഒരുകൂട്ടം ഹിന്ദു മതമൌലികവാദികളെത്തി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.

 

റാഞ്ചി ജില്ലയിലെ ഹര്‍മു ഗ്രാമത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന പാസ്റ്റര്‍ കര്‍മ്മ ഒറൌണാണ് മര്‍ദ്ദനത്തിനിരയായത്. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ 10.30നു ഏതാനും വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാ സ്ഥലത്തിരുന്നു ദൈവവചനം ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ സ്ഥലത്തെ ചില വര്‍ഗ്ഗീയ വാദികളെത്തി തടസ്സപ്പെടുത്തുകയും പാസ്റ്റര്‍ കര്‍മ്മയെ ബലമായി പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി അസഭ്യം പറയുകയും യേശുക്രിസ്തുവിനെ തള്ളിപ്പറയണമെന്നും ഹനുമാന്‍ ദേവനെ ഇനിമുതല്‍ നമസ്ക്കരിക്കണെന്നും ആവശ്യപ്പെട്ടു ഭീഷണി മുഴക്കി.

 

എന്നാല്‍ അക്രമികളുടെ ആവശ്യം നിരസിച്ച പാസ്റ്ററെ തടിക്കഷണങ്ങളും മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ പാസ്റ്ററുടെ വീഡിയോ ചിത്രം അക്രമികള്‍ പിടിക്കുകയും വിദേശ മിഷണറിമാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞ് കൊല്ലുമെന്ന് ഭീഷണി മുഴക്കി.

 

ഈ പ്രദേശത്തെങ്ങും ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആരേയും മതപരിവര്‍ത്തനം നടത്തരുതെന്നും ആവശ്യപ്പെട്ടു. മര്‍ദ്ദനത്തിനുശേഷം ചില ആഴ്ചകള്‍ക്കുശേഷമാണ് പാസ്റ്റര്‍ക്ക് പഴയ ആരോഗ്യനില വീണ്ടെടുക്കാനായത്. ഈ സഭയുടെ പ്രവര്‍ത്തനം നടത്തുവാന്‍ മറ്റൊരു സ്ഥലം ഇവിടെ ലഭിക്കുകയില്ല. വിശ്വാസികളും പാസ്റ്ററും ഒരുപോലെ ആശങ്കയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.