ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ ‍, തൊട്ടു പിന്നില്‍ ക്രൈസ്തവര്‍

Breaking News India Top News

ഇന്ത്യയില്‍ സാക്ഷരതയില്‍ മുന്നില്‍ ജൈനമതസ്ഥര്‍ ‍, തൊട്ടു പിന്നില്‍ ക്രൈസ്തവര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം സാക്ഷരതയുള്ള ജനവിഭാഗം ജൈനവിഭാഗം, തൊട്ടുപിന്നില്‍ ക്രൈസ്തവരെന്നും റിപ്പോര്‍ട്ട്.

2011-ല്‍ നടത്തിയ സെന്‍സസ് പ്രകാരം മതാടിസ്ഥാനത്തിലുള്ള കണക്കാണിത്.

സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള ജൈനര്‍ 86 ശതമാനവും ക്രൈസ്തവര്‍ 74.34 ശതമാനവും, മൂന്നാം സ്ഥാനത്ത് ബുദ്ധമതക്കാര്‍ 71.83 ശതമാനവും, സിഖുമതവിഭാഗക്കാര്‍ 67.51 ശതമാനവും, ഹിന്ദു മതസ്ഥര്‍ 63.60 ശതമാനവും ഏറ്റവും പിന്നിലായി മുസ്ലീം വിഭാഗം 57.28 ശതമാനവുമാണ്.

ഏഴു വയസ്സിനു താഴെയുള്ളവരെ സാക്ഷരതാ കണക്കില്‍നിന്നും ഒഴിവാക്കിയിട്ടിട്ടുണ്ട്. ബിരുദവും അതിലുപരിയുള്ള വിദ്യാഭ്യാസത്തിലും ജൈനമതസ്ഥരാണ് മുന്നില്‍ ‍. ഇവരില്‍ 25.65 ശതമാനം പേര്‍ കുറഞ്ഞത് ബിരുദ യോഗ്യതയുള്ളവരാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഇത് 8.85 ശതമാനവും, സിഖുകാര്‍ക്കിടയില്‍ 6.40 ശതമാനവും, ബുദ്ധിസ്റ്റുകളില്‍ 6.18 ശതമാനവും, ഹിന്ദുക്കളില്‍ 5.98 ശതമാനവും, മുസ്ലീങ്ങളില്‍ 2.76 ശതമാനവുമാണ്.

അതേസമയം 2001-ലെ സെന്‍സസിനെ അപേക്ഷിച്ച് സാക്ഷരതാ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.

Leave a Reply

Your email address will not be published.