ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Breaking News India

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 40.2 കോടിയാകുമെന്ന് സര്‍വേ. ഐ.എ.എം.എ.ഐ. യുടെ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്.

 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം അധിക വളര്‍ച്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 30.6 കോടി ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നത്.

 

കഴിഞ്ഞ മാസം മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരിക്കുന്നത് 27.6 കോടി ആളുകളാണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എത്തിയ ആദ്യ നാളുകളില്‍ പത്തു കോടി വരിക്കാരിലെത്താന്‍ പത്തു വര്‍ഷത്തിലധികം എടുത്തു. എന്നാല്‍ പത്തു കോടിയില്‍നിന്ന് 20 കോടിയിലെത്താന്‍ വെറും മൂന്നു വര്‍ഷവും.

 

30 കോടിയില്‍നിന്ന് 40 കോടിയിലെത്താന്‍ കേവലം ഒരു വര്‍ഷം മാത്രമേ വേണ്ടി വന്നുള്ളു. ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്‍. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ 46.4 കോടി ഉപഭോക്താക്കളായി ഉയരുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published.