|
യേശുവാകുന്ന നാവികന്‍ വൃദ്ധനായ ഒരു നാവികന്‍ ഒരിക്കല്‍ തന്റെ യുവസുഹൃത്തിനോടൊത്ത് ഒരു ബോട്ടില്‍ യാത്രചെയ്യുകയായിരുന്നു. പെട്ടെന്ന് ആകാശം കറുത്തിരുണ്ടു.കടല്‍ ക്ഷോഭിച്ചു തുടങ്ങി.ഒരു കൊടുങ്കാറ്റാഞ്ഞടിച്ചു.
തിരമാലകള്‍ ഉയര്‍ന്നു.ബോട്ട് ടിയുലഞ്ഞു.ഒപ്പമുണ്ടായിരുന്ന യുവാവ് ഭയന്നുവിറച്ചു.പക്ഷേ വൃദ്ധനായ നാവികന് ഒരു കുലുക്കവുമില്ലായിരുന്നു.അയാള്‍ ധൈര്യവാനായി കാണപ്പെട്ടു.ഇതുപോലെയുള്ള എത്രയെത്ര കൊടുങ്കാറ്റുകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന ഭാവത്തില്‍ .അപ്പോള്‍ യുവാവ് പരിഭ്രമത്തോടെ ചോദിച്ചു “ബോട്ട് മുങ്ങാന്‍ പോവുകയല്ലേ”?അപ്പോള്‍ നാവികന്‍ പറഞ്ഞു,നമുക്ക് ഒരപകടവും ഉണ്ടാവുകയില്ല.ധൈര്യമായിരിക്കുക.ഒന്നും പേടിക്കാനില്ല.ഈ കൊടുങ്കാറ്റിനേക്കാള്‍ ശക്തമായ ഒരു കാറ്റാണ് ഈ ബോട്ടിനെ നിയന്ത്രിക്കുന്നത്.വൃദ്ധനാവികന്‍ പ്രതിവചിച്ചു. മനുഷ്യജീവിതം ഇതുപോലെയുള്ള ഒരു ബോട്ട് യാത്രയാണ്. ഇടയ്ക്കിടെ കാറും, കോളും, ഉഗ്രമായ കൊടുംങ്കാറ്റും ഉണ്ടാകും.അലകള്‍ ഉയരും.കാറും,കോളും ഉണ്ടാകുമ്പോള്‍ ജീവിതവഞ്ചി നശിച്ചുപോകുമെന്നുവിചാരിച്ച് നാം ആകുലപ്പെടുന്നുണ്ടാകാം.എന്നാല്‍ ഇ വയെല്ലാം നേരിടുവാന്‍ പരിചയസമ്പന്നനായ ഒരു നാവികന്‍ നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കുക.ആ നാവികനാണ് യേശു. അവര്‍ എന്റെ ശക്തിയില്‍ ആശ്രയിച്ച് എന്നോട് സമാധാനമായി കഴിയട്ടെ (യെശ.27:5). നിന്റെ നാമം വിളിച്ച് അപേക്ഷിക്കുന്നവനും നിന്നെ മുറുകെപ്പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല (യെശ.64:7). നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ദൈവശക്തിയില്‍ ആശ്രയിക്കുക.വിശ്വസ്തനും, ശക്തനും, സര്‍വ്വതും ചെയ്യുന്നവനുമായ ദൈവം താനാണെന്ന് സ്വയം നിനക്ക് വെളിവാക്കിത്തരുവാന്‍ വിശ്വാസപൂര്‍വ്വം യാചിച്ച് പ്രാര്‍ത്ഥിക്കണം.അസാദ്ധ്യമെന്ന് തോന്നിയേക്കാമെങ്കിലും ആവശ്യാനുസരണം ഉപയുക്തരായ വേലക്കാരെ എത്തിച്ചുതരുവാന്‍ യേശുവിന് കഴിയും. “യേശു അവരോട് പറഞ്ഞു, ദൈവത്തില്‍ വിശ്വാസമുള്ളവരായിരിപ്പിന്‍ .തന്റെ ഹൃദയത്തില്‍സംശയിക്കാതെ താന്‍ പറയുന്നതുസംഭവിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ആരെങ്കിലും ഈ മലയോട് നീ കടലില്‍ ചെന്ന് വീഴുക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും. (മര്‍ക്കോ.11:22-23) അപ്രതീക്ഷിതമായ സമയത്തായിരിക്കും ജീവിതത്തില്‍ വന്‍ കൊടുങ്കാറ്റുണ്ടാവുക.അത് കഠിനമായി രിക്കും.എന്നാല്‍ അതിനെ നിയന്ത്രിക്കാന്‍ കഴിയുന്ന മഹാശക്തി ദൈവം നമുക്ക് നല്‍കുന്നു.എന്നാല്‍ വിശ്വാസവും,പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ പ്രധാനമാണ്.“നീ വെള്ളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോട് കൂടിയിരിക്കും.നീ നദിയില്‍ക്കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവിഞ്ഞൊഴുകുകയില്ല. ഈ വാക്യം വിശ്വസിക്കുവാന്‍ കഴിയുമെങ്കില്‍ നമുക്ക് കടന്നുപോകാനുള്ള ചെങ്കടലുകളെ ഭയപ്പെടേണ്ടി വരുക യില്ല.കടല്‍പ്പോലും അവര്‍ക്ക് വഴിമാറിക്കൊടുക്കും.
|