PDF Print E-mail

വാള്‍പ്പാറയില്‍ കൌതുകമായി വെള്ളകാക്ക
പാലക്കാട്; കറുപ്പില്‍ വെളുപ്പ് കലര്‍ന്ന കാക്ക. ചെന്നെയിലെ വന്യജീവി ഫോട്ടോഗ്രാഫര്‍ ആനന്ദാണ് വാള്‍പ്പാറയില്‍ വെള്ളകാക്കയെ ഒറ്റയ്ക്ക് കണ്ടത്.

കാക്കകളില്‍ വെളുപ്പ്നിറമുണ്ടാകുന്നതിനെ അല്‍ബിനിസമെന്നാണ് വിശേഷിപ്പിക്കുകയെന്ന് പക്ഷിനിരീക്ഷകനും മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ വന്യജീവി വിഭാഗം തലവനുമായ ഡോ.പി.ഒ.നമീര്‍ വ്യക്തമാക്കി. മെലാനിന്റെ അളവ് കൂടുമ്പോള്‍ കറുപ്പ് നിറമുണ്ടാവുന്നതുപോലെ തന്നെ അല്‍ബിനിസമുണ്ടായാല്‍ കറുപ്പ് വെളുത്തനിറമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.അപൂര്‍വ്വമായി മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുള്ളു.സാധാരണ കാക്കകളുടെ കണ്ണുകള്‍ക്ക് കറുപ്പ് നിറമാണെങ്കില്‍ വാള്‍പ്പാറയില്‍ കണ്ടെത്തിയ കാക്കയുടെ കണ്ണിന് ചുവപ്പ് നിറമാണ്.കഴുത്തിലും,ചിറകിലും,കൊക്കിലും വെള്ളനിറമുണ്ട്.വാലിലും ചെറിയതോതില്‍ വെള്ളനിറമുണ്ട്.പറക്കുമ്പോള്‍ ചിറകിലെ വെളുത്തനിറം വ്യക്തമായി തിരിച്ചറിയുന്നുണ്ടെന്ന് ആനന്ദ് പറഞ്ഞു.മറ്റ് കാക്കകളുടെ കൂട്ടത്തില്‍ ചേരാതെ ഒറ്റയാനായി മാറി നടക്കുകയാണിത്.
കടപ്പാട്; മാധ്യമം ന്യൂസ്