PDF Print E-mail

പി.വൈ.പി.എ യുടെ സുഗമമായ മുന്നേറ്റം ലക്ഷ്യം :

പാസ്റ്റര്‍ സാം കുട്ടിജോണ്‍ ചിറ്റാര്‍ . പി.വൈ.പി.എ യുടെ സുഗമമായ മുന്നേറ്റവും ഐ.പി.സി പ്രസ്ഥാനത്തില്‍ യുവജന പങ്കാളിത്തവുമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഐ.പി.സി. സ്റ്റേറ്റ് കൌണ്‍സിലിലേയ്ക്ക് മത്സരിക്കുന്ന പി.വൈ.പി.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടിജോണ്‍ ചിറ്റാര്‍ ഡിസൈപ്പീള്‍സ് ന്യൂസിനോട് പറഞ്ഞു. പി.വൈ.പി.എ യുടെ സ്റ്റേറ്റ് കൌണ്‍സിലാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ആയതിനാല്‍ പി.വൈ.പി.എ യുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും വിജയത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആശയപരമായി പാസ്റ്റര്‍ എം.പി.ജോര്‍ജ്കുട്ടി നയിക്കുന്ന പാനലിനൊപ്പമാണെങ്കിലും പി.വൈ.പി.എ സ്റ്റേറ്റ് കൌണ്‍സിലിന്റെ സ്ഥാനാര്‍ത്ഥി എന്നുള്ള നിലയില്‍ തികച്ചും നിഷ്പക്ഷത പാലിയ്ക്കുമെന്നും പാസ്റ്റര്‍ സാംകുട്ടിജോണ്‍ ചിറ്റാര്‍ അറിയിച്ചു.