നൈജീരിയായില്‍ ബോക്കോ ഹറാം 2000 പേരെ കൊലപ്പെടുത്തി

Breaking News Global Top News

നൈജീരിയായില്‍ ബോക്കോ ഹറാം 2000 പേരെ കൊലപ്പെടുത്തി
യോള: നൈജീരിയായുടെ വടക്കു കിഴക്കന്‍ പ്രദേശമായ ബാഗ പട്ടണത്തില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം രണ്ടായിരത്തിലധികം പേരെ കൊലപ്പെടുത്തി.

 

ബോക്കോഹറാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പൈശാചിക കൂട്ടക്കൊല നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. പ്രദേശത്തെ കുറ്റിക്കാടുകളില്‍ നൂറുകണക്കിനു പേരുടെ മൃതദേഹങ്ങളാണ് ചിതറിക്കിടക്കുന്നത്. പലയിടത്തും മരണസംഖ്യ എത്രയെന്ന് എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

 

മരിച്ചവരില്‍ ഏറെയും സ്ത്രീകളും, കുട്ടികളും മുതിര്‍ന്നവരുമാണെന്ന് ജില്ലാ തലവനായ ബാബ അബ്ബാ ഹസന്‍ പറഞ്ഞു. ജനുവരി 3 ശനിയാഴ്ചയാണ് തീവ്രവാദികള്‍ ബാഗ പട്ടണം പിടിച്ചെടുത്തത്. അതിനുശേഷം ആറ് ദിവസങ്ങളിലായി ഇവിടെയുള്ള പ്രദേശവാസികളെയാകെ കൊന്നൊടുക്കുകയായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു.

 

2011 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം 16,000 ത്തിലധികം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. 2014-ല്‍ മാത്രം 11,245 പേര്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published.