ബംഗ്ളാദേശില്‍ പാസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു

Breaking News Global Top News

ബംഗ്ളാദേശില്‍ പാസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു
ധാക്ക: ബംഗ്ളാദേശില്‍ മുസ്ളിങ്ങളെ മതംമാറ്റിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയ രണ്ടു പാസ്റ്റര്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

 

സുരക്ഷാ കാരണങ്ങളാല്‍ പാസ്റ്റര്‍മാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. നവം. 9ന് വൈകിട്ട് 40 ഓളം വിശ്വാസികളെ സ്നാനപ്പെടുത്തിയെന്ന് ആരോപിച്ച് 200-ഓളം മുസ്ളീങ്ങള്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും ആക്രമിച്ചിരുന്നു. പിന്നീട് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പാസ്റ്റര്‍മാരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

മുസ്ളീങ്ങളെ മതംമാറ്റിയെന്നാരോപിച്ചായിരുന്നു കേസ്. ഫെയ്ത്ത് ബൈബിള്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകരാണ് ഈ പാസ്റ്റര്‍മാര്‍ ‍. രാജ്യത്ത് 98% പേരും മുസ്ളീങ്ങളാണ്. ഇവിടെ ക്രിസ്ത്യാനികള്‍ വളരെ ഭീതിയോടെയാണ് വസിക്കുന്നത്. രഹസ്യ പ്രാര്‍ത്ഥനാ കൂടിവരവുകളില്‍ നിരവധി മുസ്ളീങ്ങളും പങ്കെടുക്കാറുണ്ട്.

Leave a Reply

Your email address will not be published.