വിമാനം തകര്‍ന്ന് പാസ്റ്റര്‍മാര്‍ അടക്കം 9 മരണം

Global Top News

വിമാനം തകര്‍ന്ന് പാസ്റ്റര്‍മാര്‍ അടക്കം 9 മരണം

ഗ്രാന്റ് ബഹമ: ബഹമാസില്‍ സ്വകാര്യ ജറ്റ് വിമാനം തകര്‍ന്ന് പാസ്റ്റര്‍മാര്‍ അടക്കം 9 യാത്രികര്‍ മരിച്ചു. നവംബര്‍ 9-ന് ഞായറാഴ്ച വൈകിട്ട് ബഹാമിയന്‍ തലസ്ഥാനമായ സ്സാസ്സോ ഗ്രാന്റ് ബഹമ അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലാണ് ദുരന്തമുണ്ടായത്.

 

വിമാനത്താവളത്തിലേക്കു ലാന്റു ചെയ്യുവാന്‍ വന്ന വിമാനം ക്രെയിനില്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രികരായ ഡോ. മൈല്‍സ് മണ്‍റോ, ഭാര്യ രൂത്ത്, മകള്‍ കരിസ, മറ്റൊരു പാസ്റ്റര്‍ ഡോ. റിച്ചാര്‍ഡ് എച്ച്. പിണ്ടര്‍ ഉള്‍പ്പെടെ 9 പേരാണ് മരിച്ചത്.

 

ഡോ. മൈല്‍സ് പ്രശസ്ത സുവിശേഷകനും ബഹമാസ് ഫെയ്ത്ത് മിനിസ്ട്രീസ് ഫെലോഷിപ്പ് സ്ഥാപകനും സീനിയര്‍ സഭാ ശുശ്രൂഷകുനുമാണ്. ഡോ. റിച്ചാര്‍ഡ് മിനിസ്ട്രിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

Leave a Reply

Your email address will not be published.