പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍

Breaking News Global Top News

പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍
ഹോചിമിന്‍ സിറ്റി: വീയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു മത പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കെ ദൈവവചനം ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച ക്രിസ്ത്യന്‍ യുവാവിന്റെ ധൈര്യത്തെ ക്രൈസ്തവ ലോകം അഭിനന്ദിക്കുകയാണ്.

 

ബാവോ (33) എന്ന യുവാവാണ് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വരുത്തിയ മാറ്റം മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകട്ടെ എന്നു തീരുമാനിച്ച് കര്‍ത്തൃവേലയില്‍ ധീരമായി നിലനില്‍ക്കുന്നത്.
കുട്ടികളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ താല്‍പ്പര്യം കാട്ടിയ ബാവോ 1 ലക്ഷം ബൈബിളുകളാണ് പലപ്പോഴായി വിതരണം ചെയ്തത്.

 

14 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച ബാവോ കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര സുവിശേഷ സംഘടനയായ ഓപ്പണ്‍ ഡോര്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഇവരുടെ ചില്‍ഡ്രന്‍സ് ബൈബിള്‍ പദ്ധതി എന്ന മിഷന്‍ പ്രവര്‍ത്തനത്തിന്റെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. നിരവധി സുവിശേഷ പരിപാടികളില്‍ കുട്ടികള്‍ക്ക് ബൈബിള്‍ രഹസ്യമായി വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കി.

 

വീയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ഇത് മനസ്സിലാക്കിത്തന്നെ ദൈവവചനം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബാവോ വ്യക്തമാക്കുന്നു. ബുദ്ധമത രാഷ്ട്രമായ വീയറ്റ്നാമില്‍ ക്രൈസ്തവ പീഢനങ്ങള്‍ പതിവാണ്. ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് 17-ാം സ്ഥാനത്താണ് വീയറ്റ്നാം.

 

ഭാര്യയും രണ്ടു കുട്ടികളുമുള്ള ബാവോ ഹോചിമിന്‍ നഗരത്തിലാണ് താമസിക്കുന്നത്. രക്ഷിക്കപ്പെടുന്നതിനു മുമ്പ് നിരാശയും ദുരിതവും നിറഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നു ബാവോ. ഒരു നദീതിരത്തായിരുന്നു തന്റെ വീട്. നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. നദിയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു.

 

ഈ സമയം തന്റെ സുഹൃത്തുക്കള്‍ ഒരു ചര്‍ച്ചിലേക്കു വിളിച്ചുകൊണ്ടു പോയി. യേശുക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അനുതപിച്ചു പ്രാര്‍ത്ഥിച്ചു. പരിശുദ്ധാത്മാവ് തന്റെ ഹൃദയത്തെ രൂപാന്തിരപ്പെടുത്തി. പിന്നീട് അടിയയുറച്ച ക്രിസ്തു വിശ്വാസിയായി ആത്മാവില്‍ നിറഞ്ഞ ജീവിതം തുടങ്ങി. ഇപ്പോള്‍ കര്‍ത്താവിനുവേണ്ടി ധീരമായി പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published.