റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

Breaking News Global Top News

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു
ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്നും മൂന്നാം ലോക മഹാ യുദ്ധത്തിനുള്ള സാദ്ധ്യത തള്ളാന്‍ കഴിയുകയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

സൈന്യം മോസ്ക്കോയില്‍ നടത്തിയ വമ്പിച്ച അഭ്യാസമാണ് ഇപ്പോള്‍ ആശങ്കകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പുടിന്റെ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കിയതും റഷ്യ യുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന ആശങ്കയും ഇതിനോടൊപ്പം പലരും പങ്കു വെയ്ക്കുന്നു.

 

ഒക്ടോബര്‍ 19-നാണ് പുടിന്‍ പാരീസില്‍ സന്ദര്‍ശനം നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. ഈഫല്‍ ഗോപുരത്തിനു സമീപം നിര്‍മ്മിക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം നടത്താനിരുന്നത്.

 

എന്നാല്‍ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്താല്‍ മാത്രമേ പുടിനുമായി കൂടിക്കാഴ്ച നടത്തുകയുള്ളു എന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാങ് അറിയിച്ചതോടെയാണ് പുടിന്റെ പാരീസ് സന്ദര്‍ശനം പൊടുന്നനെ റദ്ദു ചെയ്തത്.

സിറിയയില്‍ സൈന്യവും വിമതരും നടത്തുന്ന ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഒരു വര്‍ഷത്തിലേറെയായി ഇടപെട്ടുകൊണ്ട് വലിയ റോക്കറ്റാക്രമണങ്ങളാണ് തീവ്രവാദികള്‍ക്കും വിമതര്‍ക്കു നേരെയും നടത്തി വരുന്നത്. ഇതിന്റെ ദുരൂഹത ചില പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
മൂന്നാം ലോക മഹായുദ്ധം എവിടെവെച്ച് നടക്കുമെന്ന് ദൈവത്തിന്റെ പ്രവാചകന്മാര്‍ വളരെ കൃത്യമായി നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവചിച്ചിരുന്നതായി ബൈബിളില്‍ കാണാം.

 

യെഹെസ്ക്കേല്‍ പ്രവചന പുസ്തകം 38-ന്റെ 16,17,18 വാക്യങ്ങളിലും യോവേല്‍ പുസ്തകം മൂന്നാം അദ്ധ്യായത്തിലും ഇത് കാണുവാന്‍ സാധിക്കുന്നു. യിസ്രായേല്യ തലസ്ഥാനമായ യെരുശലേമിനു അടുത്തുള്ള യെഹോശാഫാത്ത് താഴ്വരയില്‍ ആയിരിക്കുമെന്നാണ് ബൈബിള്‍ വ്യക്തമാക്കുന്നത്.

യിസ്രായേല്‍ ഒരു വശത്തും റഷ്യയും, സഖ്യകക്ഷികളും മറുവശത്തുമായി അണിനിരന്നുകൊണ്ടുള്ള യുദ്ധം ഭയാനകമായിരിക്കും. 1948-ല്‍ യിസ്രായേല്‍ പുതിയ രാഷ്ട്രം സ്ഥാപിച്ചു കഴിഞ്ഞു.

 

അത്തിവൃക്ഷം തളിര്‍ത്തശേഷം എന്ന് മത്തായിയുടെ സുവിശേഷം 24:32-39 വരെ വിവരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന യെഹൂദന്മാര്‍ക്ക് ഒന്നിക്കുവാനായി വഴി ഒരുക്കും. (യെഹെസ്ക്കേല്‍ 37:1-14). യിസ്രായേല്‍ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ റഷ്യ യിസ്രായേലിനെ കൊള്ളയടിക്കുവാനും, കവര്‍ച്ച നടത്തുവാനുമായി വന്നുചേരുമെന്നു പ്രവചനം പറയുന്നു. റഷ്യയുടെ സാമ്പത്തിക നിലവാരം ഇന്നത്തെ നിലയില്‍ പരിതാപകരമാണുതാനും. (യെഹെ.38: 10-12).

 
റഷ്യ ഒരു വന്‍ ശക്തി തന്നെയാണിപ്പോള്‍ ‍. സഖ്യ രാജ്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കത്തക്കവണ്ണം റഷ്യ ഒരുങ്ങിക്കഴിഞ്ഞു. “നീ അവര്‍ക്ക് ഒരു മേധാവി ആയിരിക്ക” എന്നു ബൈബിളില്‍ കാണുന്നു. (യെഹെ. 38:7) മൂന്നാം ലോകമഹായുദ്ധത്തില്‍ വന്‍ ശക്തിയായ റഷ്യ യിസ്രായേലിനോടു തോറ്റുപോകുമെന്നാണ് ബൈബിള്‍ വചനം.

 

(യെഹെ.39:2) മൂന്നാം ലോകമഹായുദ്ധം നടക്കുന്നതിനു മുമ്പായി ലോകത്ത് വലിയ ഒരു മഹാ സംഭവം നടക്കും. അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവാണ്. ആകാശ മേഘങ്ങളെ വാഹനമാക്കി വന്ന് അവന്റെ മണവാട്ടിയായ ദൈവസഭയെ ചേര്‍ത്തുകൊള്ളും.

അവന്റെ വിശുദ്ധന്മാരായ നാം കര്‍ത്താവിനോടുകൂടെ ചേര്‍ക്കപ്പെടും. അതിനുള്ള സമയം ഏറ്റവും ആസന്നമായി എന്നു കൂടുതല്‍ വിവരിക്കേണ്ടതില്ല. അതിനുവേണ്ടി നമുക്ക് ഒരുങ്ങാം.

Leave a Reply

Your email address will not be published.