ചൈനയില്‍ നാലു സഭാ ഹാളുകള്‍ ഭരണകൂടം അടച്ചുപൂട്ടി

Breaking News Global

ചൈനയില്‍ നാലു സഭാ ഹാളുകള്‍ ഭരണകൂടം അടച്ചുപൂട്ടി
ഗുവാങ്ഷോ: ചൈനയിലെ ഗുവാങ്ഷോ പ്രവിശ്യയിലെ തെക്കന്‍ മേഖലകളില്‍ ക്രൈസ്തവരുടെ നാല് ആരാധനാലയങ്ങള്‍ പ്രാദേശിക ഭരണകൂടം പൂട്ടിച്ചു.

 

കഴിഞ്ഞ മാസങ്ങളിലായി ലോക്കല്‍ പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ അധികാരികളെത്തി അടച്ചുപൂട്ടുകയായിരുന്നു. മെയ്ക്സിന്‍ ചര്‍ച്ച്, ദ ഫെയ്ത്ത് ചര്‍ച്ച്, ഹോപ്പ് ആന്റ് ലൌ ചച്ച്, ഫുഡി ചര്‍ച്ച് എന്നീ സഭകളുടെ ആരാധനാ ഹാളുകളാണ് പൂട്ടിച്ചത്.

 

ഇതോടൊപ്പം ക്രൈസ്തവര്‍ നടത്തിവന്നിരുന്ന മൂന്നു സ്കൂളുകളും അടച്ചു പൂട്ടി. ഈ സഭകള്‍ക്കും സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അനുമതിയില്ലെന്നും, ഇവിടെ മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. അടച്ചുപൂട്ടിയ ഫുഡി ചര്‍ച്ചില്‍ 300 അംഗങ്ങള്‍ വരെയുണ്ട്.

 

ചൈനയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി ധാരാളം പേര്‍ രക്ഷിക്കപ്പെട്ട് പല സഭകളിലും അംഗങ്ങളായിത്തീരുന്നു. ഭൂരിപക്ഷം സഭകള്‍ക്കും രജിസ്ട്രേഷന്‍ അനുവദിച്ചിട്ടില്ല. രജിസ്ട്രേഷന്‍ നല്‍കുവാന്‍ ഭരണകൂടം തയ്യാറാകുന്നില്ല.

 

വിശ്വാസികള്‍ സംഗമിച്ച് ആരാധന നടത്തുന്നതില്‍ ഗവണ്മെന്റിന് അസ്വസ്ഥതയുണ്ട് ഇതിനാണ് സഭാ ഹാളുകളില്‍ റെയ്ഡ് നടത്തി അടച്ചു പൂട്ടുന്നത്.

Leave a Reply

Your email address will not be published.