യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം

Breaking News Europe Global

യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം
ഗ്രാണ്ടി-സിന്തി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ യുദ്ധ മേഖലകളില്‍നിന്നും യൂറോപ്പിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കടുത്ത വിവേചനങ്ങളെ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

വടക്കന്‍ ഫ്രാന്‍സിലെ ഗ്രാണ്ടി-സിന്തിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2500 മുതല്‍ 3000 വരെ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. ഇവര്‍ക്കിടയില്‍ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷവും, വിവേചനവും നടക്കുന്നതായി ക്രൈസ്തവ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഓരോ രാജ്യത്തുന്നിനും സകലവും നഷ്ടപ്പെട്ട് അന്യരാജ്യങ്ങളിലെ താല്‍ക്കാലിക കൂടാരങ്ങളില്‍ തലചായ്ക്കേണ്ടി വരുമ്പോഴും തങ്ങളുടെ മനസ്സിലെ മതവിദ്വേഷത്തിനു യാതൊരു കുറവുമില്ലെന്നുള്ളതാണ് വസ്തുത.

 

ക്യാമ്പുകളില്‍ ക്രൈസ്തവര്‍ക്ക് നീതി നിഷേധവും, അവഗണനയും, വിവേചനവുമാണ് നേരിടേണ്ടി വരുന്നത്. ചില മുസ്ലീങ്ങള്‍ സംഘടിതമായി ക്രൈസ്തവവരെ ഒറ്റപ്പെടുത്തുന്നു. ഇവരിലെ തീവ്രവാഗി സ്വഭാവക്കാരായ മുസ്ലീങ്ങള്‍ ക്രൈസ്തവരെ ആക്രമിക്കുന്നതും പതിവാണ്. ഇറാനില്‍നിന്നും ഇറാക്കില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണ് ഈ ക്യാമ്പുകളില്‍ ഏറെയും.

 

അടുത്തയിടെ ഇസ്ലാംമതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായ ഒരു വ്യക്തിയെ കൊലപ്പെടുത്തിയ ഒരു സംഭവും നടന്നു. ക്യാമ്പുകളില്‍ നിരവധി മുസ്ലീങ്ങള്‍ ദൈവവചനം കേള്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു. ഇവരില്‍ ചിലരൊക്കെ രക്ഷിക്കപ്പെട്ടു വിശ്വാസത്തിലേക്കു വരികയുമുണ്ടായിട്ടുണ്ട്.

 

ഗ്രാണ്ടി-സിന്തി പട്ടണത്തിനു സമീപമുള്ള സെന്റ് പോള്‍ സുര്‍ മേറിലെ എഗ്ലീസ് ഇവാഞ്ചലിക്കല്‍ ലിറ്റററല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ ഫിലിപ്പി സുഗാര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷമായി ക്യാമ്പുകളിലെത്തി അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചു സുവിശേഷം പങ്കു വെയ്ക്കുന്നു. ഇവര്‍ക്ക് സഭയുടെ നേതൃത്വത്തില്‍ ആഹാരം, വസ്ത്രം മുതലായവ വിതരണം ചെയ്യുകയുണ്ടായി.

 

ഓര്‍ത്തഡോക്സ് സഭയില്‍നിന്നും മുസ്ലീങ്ങളേപ്പോലെ രക്ഷിക്കപ്പെട്ടു ദൈവസഭയില്‍ കടന്നുവന്നവരുണ്ടെന്ന് പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു.

Leave a Reply

Your email address will not be published.