ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു ചാലിയക്കര ഉപ്പു കുഴി എബനേസർ വീട്ടിൽ ജോസ് തോമസിന്റെയും ലിസ്സിയുടെയും മകൻ ജെയ്സൺ ജോസ് (21) കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.   മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. സഹോദരി ജെസ്ററീന.A G പുനലൂർ ഈസ്റ്റ് സെക്ഷനിൽ യുവജന വിഭാഗമായ സി ഐ യുടെ ട്രഷറർ ആയിരുന്നു.സംസ്കാരം പിന്നീട്.

Continue Reading

അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു. മയാമിയിലുളള സ്വവസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പു ഫ്‌ലോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണവാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി റിനൊ. ജാനറ്റിന്‍റെ  നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു. അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ പല വിവാദ തീരുമാനങ്ങളും കൈക്കൊണ്ടതു വന്‍ […]

Continue Reading

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു. 71 വയസ്സായിരുന്നു. മൃതദേഹം ഇന്നു 4 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് ദൈവസഭാ ഹാളിൽ എത്തിക്കും. സംസ്ക്കാരം നാളെ 2 മണിക്ക് ആറാം മൈൽ 27 ൽ ഉള്ള സെമിത്തേരിയിൽ.

Continue Reading

സോള്‍ വിന്നേഴ്സ് സ്ഥാപകന്‍ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു

മാവേലിക്കര: സോൾ വിന്നേഴ്സ് സഭാ സ്ഥാപകനും, പ്രഭാഷകനും മിഷ്ണറിയുമായ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു. 1945-ൽ മാവേലിക്കര അറുന്നൂറ്റിമംഗലത്താണ് അദ്ദേഹത്തിന്‍റെ ജനനം. ബാല്യത്തിൽ നിരന്തരം രോഗത്തിൽ കൂടി കടന്നുപോയപ്പോൾ മാതാപിതാക്കൾ കർത്താവിനായി സമർപ്പിച്ചു നല്ല ജീവിത സാഹചര്യവും നല്ല വിദ്യാഭ്യാസവും ഉള്ളപ്പോഴും തന്‍റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു പാസ്റ്റർ. ഈശോ ജോലിക്കായി വടക്കേ ഇന്ത്യയിൽ എത്തിയിട്ടു ക്രിസ്തുവിന്‍റെ ശബ്‌ദത്തിനു കീഴടങ്ങി താൻ സുവിശേഷവേലയിൽ ശ്രദ്ധ തിരിക്കുകയായിരുന്നു. തന്‍റെ 12 – മത്തെ വയസിൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. […]

Continue Reading

ബ്രദർ രാജു സേവ്യർ നിത്യതയിൽ

ബ്രദർ രാജു സേവ്യർ നിത്യതയിൽ ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലേ മുൻ അംഗം സേവ്യർ അച്ചായന്‍റെ മകനും റോയൽ സെന്റർ അബ്ബാസിയയുടെ ഉടമയുമായ രാജു സേവ്യർ ഹൃദയാഘാതം മൂലം മരിച്ചു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് വൈ പി ഇ സെക്രട്ടറി രാജേഷ് സേവ്യർ, പാസ്റ്റർ രാജീവ് സേവ്യർ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

പ്രസവത്തോട് അനുബന്ധിച്ചു പാസ്റ്ററുടെ ഭാര്യ മരണമടഞ്ഞു

യു.പി : പ്രസവത്തോട് അനുബന്ധിച്ചു അസംബ്ലിസ് ഓഫ് ഗോഡ്സഭാ പാസ്റ്റര്‍ ജെല്‍വിന്‍റെ ഭാര്യ ജോംസി (24) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. പ്രസവത്തോട് അനുബന്ധിച്ചുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് മരണകാരണംഎന്ന് അറിയുന്നു. സംസ്കാരം ബുധനാഴിച്ച യു.പിയില്‍ വെച്ച് നടക്കും.. ദു: ഖത്തിലിരിക്കുന്ന കുടുംബത്തെ പ്രാത്ഥനയില്‍ ഓര്‍ക്കുക.

Continue Reading

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ മണക്കാല: ശാരോൻ ഫെലോഷിപ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനം മൂലം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.

Continue Reading

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ. 24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു. വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി. അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം. സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു. […]

Continue Reading

പാസ്റ്റർ ഓ.ജി.ശാമുവേലിന്‍റെ പിതാവ് നിത്യതയിൽ  

റാന്നി: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ താമസിക്കുന്ന പാസ്റ്റർ. ഒ ജി ശാമുവേലിന്റെ പിതാവ് ഗീവർഗീസ് പാപ്പച്ചൻ (96) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 8 ന് വ്യാഴം റാന്നിയിൽ വെച്ച് നടക്കും.    

Continue Reading

പാസ്റ്റർ പീറ്റർ ജോസഫിന്റെ മകൻ അന്തരിച്ചു

പ്രിയ ദൈവദാസൻ പാസ്റ്റർ പീറ്റർ ജോസഫിന്റെയും ,ഗീത പീറ്ററിന്റെയും മൂത്ത മകൻ മാർട്ടിൻ പീറ്റർ, ഇന്നലെരാത്രീ 11 മണിക്ക് നമ്മെ വീട്ടു പോയി , മകന്റെ ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് കണ്ണൂർ ചെവ്വയിൽ ഉള്ള സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ കുടുംബം നിരവധി വർഷങ്ങൾ ആയി പയ്യന്നർ പുഞ്ചക്കാട് എന്ന സ്ഥലത്ത് താമസിച്ച്  കർത്താവിന്റെ വേല ചെയ്യുന്നു. ഈ മകൻ ബി.എസ്.സി Nursing പഠിക്കുകയായിരുന്നു ഈ കുടുംബത്തെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. ദൈവീക സമാധാനം അവരുടെ ഉള്ളിൽ കർത്താവ് നൽക്കട്ടെ

Continue Reading