കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡിഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ വിധവമാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഒഡിഷ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 10 വര്‍ഷം മുമ്പു നടന്ന ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങളില്‍ 6,000 ത്തോളം ക്രൈസ്തവ കുടുംബങ്ങളെ അത് ബാധിക്കുകയുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനനു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ ‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്തു. […]

Continue Reading

വീട്ടമ്മ പ്രാര്‍ത്ഥനയ്ക്കു ശേഷം നാവു മുറിച്ചു ദേവിക്കു സമര്‍പ്പിച്ചു

വീട്ടമ്മ പ്രാര്‍ത്ഥനയ്ക്കു ശേഷം നാവു മുറിച്ചു ദേവിക്കു സമര്‍പ്പിച്ചു ബിജ്നോര്‍ ‍: ദൈവങ്ങളെ പ്രീതിപ്പെടുത്താനായി എന്തും ചെയ്യുന്ന ഒരു വിഭാഗം ലോകത്തുണ്ട്. സ്വന്തം അവയവം മുറിച്ചു ദേവിക്കു സമര്‍പ്പിച്ച 45 കാരിയാണ് വാര്‍ത്തയായത്. മദ്ധ്യപ്രദേശിലെ തര്‍സാമ ഗ്രമത്തിലെ ഗുഡ്ഡി തോമര്‍ എന്ന വീട്ടമ്മ കഴിഞ്ഞ ബുധനാഴ്ച ബിജാനോര്‍ മാതാ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം ദുര്‍ഗ്ഗാ ദേവിക്കായി കത്തിയെടുത്തു സ്വന്തം നാവു മുറിച്ചു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ബോധംകെട്ട് നിലത്തുവീഴുകയും ചെയ്തു. ഇതോടെ രക്തത്തില്‍ കുളിച്ചു […]

Continue Reading

യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി

യു.എസ്. മിഷണറിയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞു കാണാതെയായി ഫ്ളോറിഡ: അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയെ ടാന്‍സാനിയ തീരത്തിനു സമീപമുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായി. ടാന്‍സാനിയായുടെ കിഴക്കന്‍ തുറമുഖത്തുനിന്നും ബോട്ടില്‍ യാത്ര ചെയ്ത കെന്നത്ത് ദാന്‍ഫോര്‍ത്ത് എന്ന മിഷണറിയാണ് കൊടുങ്കാറ്റില്‍ ഉലഞ്ഞു മറിഞ്ഞ ബോട്ടില്‍നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴത്തിലേക്കു മുങ്ങിപ്പോയത്. മെയ് 3-ന് കെന്നത്തും മറ്റു 5 പേരുമായി ബോട്ടില്‍ ടാന്‍സാനിയായുടെതന്നെ മറ്റൊരു ചെറു ദ്വീപായ മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന ദ്വീപിലേക്കു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബോട്ടിന്റെ […]

Continue Reading

ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി

ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി ഡെഹ്രഡൂണ്‍ ‍: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തരഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന നിയമ ബില്‍ പാസ്സാക്കി. ഉത്തര്‍ഖണ്ഡ് നിയമ സഭ നേരത്തെ പാസ്സാക്കിയ ഈ ബില്‍ ഏപ്രില്‍ 18-ന് ഗവര്‍ണര്‍ കൃഷ്ണകാന്ത് പൌള്‍ ഒപ്പിട്ടു. ഇതോടെ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ സംസ്ഥാനമായി ഉത്തര്‍ഖണ്ഡ് മാറി. നേരത്തെ ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നിരോധന നിയമം പാസ്സാക്കിയിരുന്നത്. ഇവിടങ്ങളില്‍ ഈ നിയമം […]

Continue Reading

ആന്ധ്രായില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ആന്ധ്രായില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ഹൈദ്രാബാദ്: ആന്ധ്രാപ്രദേശില്‍ മുതിര്‍ന്ന പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലകുളുരുവിലെ തെനാലി മണ്ഡല്‍ ഗ്രാമത്തിലെ വുണ്ണം ഡാനിയേല്‍ (65) എന്ന പാസ്റ്ററുടെ ജഡമാണ് ഏപ്രില്‍ 24-ന് കണ്ടെത്തിയത്. പാസ്റ്റര്‍ ഡാനിയേലിനെ ഏപ്രില്‍ 21 മുതല്‍ കാണാതായതായി മകള്‍ സാറ പോലീസിനോടു പറഞ്ഞു. കാണാതായ 6 ദിവസംമുമ്പ് തന്റെ കൈയ്യില്‍നിന്നും ഒരാള്‍ പണം അപഹരിച്ചിരുന്നുവെന്ന് പിതാവ് തന്നോടു പറഞ്ഞിരുന്നുവെന്നും എത്ര പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞില്ലെന്നും സാറാ പരഞ്ഞു. ഈ വിവരം ഏപ്രില്‍ […]

Continue Reading

പഞ്ചാബി യുവാവിന്റെ ഭാരം 5 കിലോഗ്രാം മാത്രം; ദൈവത്തിന്റെ അവതാരമെന്ന് ഗ്രാമീണര്‍

പഞ്ചാബി യുവാവിന്റെ ഭാരം 5 കിലോഗ്രാം മാത്രം; ദൈവത്തിന്റെ അവതാരമെന്ന് ഗ്രാമീണര്‍ അമൃത്സര്‍ ‍: പഞ്ചാബില്‍ ഒരു യുവാവ് ജീവിക്കുന്നു, ജനിച്ച് 6 മാസമായപ്പോഴുള്ള അതേ ഭാരവുമായി. പിഞ്ചു കുഞ്ഞിനെപ്പോലെ ജീവിക്കുന്ന മാന്‍പ്രീത് സിംഗ് എന്ന 23 കാരനെ ആരാധിക്കാനായി ഗ്രാമീണര്‍ ദിനംതോറും വീട്ടില്‍ വരികയാണ്. ‘ദൈവത്തിന്റെ അവതാരമാണ്’ മാന്‍പ്രീത് എന്നാണ് ഗ്രാമീണരുടെ വിശ്വാസം. പഞ്ചാബിലെ മാന്‍സ സ്വദേശിയായ ജഗ്ദര്‍ സിംഗിന്റെയും മസീത് കൌറിന്റെയും മകനായ മാന്‍പ്രീതിന്റെ ഭാരം വെറും 5 കിലോഗ്രാം മാത്രം. മാന്‍പ്രീതിനെ കണ്ടാല്‍ […]

Continue Reading

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ ആക്രമിച്ചു; ആരാധനാ ഹാള്‍ കത്തിച്ചു

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ ആക്രമിച്ചു; ആരാധനാ ഹാള്‍ കത്തിച്ചു ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ ഹൌസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പാസ്റ്ററെയും വിശ്വാസികളെയും ആക്രമിച്ച് ഓടിച്ചുവിട്ടശേഷം ആരാധനാ ഹാളായി ഉപയോഗിക്കുന്ന പാസ്റ്ററുടെ വീട് അഗ്നിക്കിരയാക്കി. മാര്‍ച്ച് 16-ന് മദ്ധ്യപ്രദേശിലെ കോണ്ട്രി ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് നടത്തുന്ന പാസ്റ്റര്‍ ചെന്‍സിംഗ് സുനിയ (26) ശുശ്രൂഷിക്കുന്ന സഭയിലാണ് ആക്രമണം നടന്നത്. പാസ്റ്റര്‍ ചെന്‍സിംഗും വിശ്വാസികളും സന്ധ്യയോടെ ചെന്‍സിംഗിന്റെ വീട്ടില്‍ നടത്തപ്പെടുന്ന സഭയുടെ പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു സംഘം ഹിന്ദുക്കളായ സുവിശേഷ വിരോധികളെത്തി […]

Continue Reading

ആന്ധ്രയിലും കോയമ്പത്തൂരും പാസ്റ്റര്‍മാരെ ആക്രമിച്ച് മൃതപ്രായരാക്കി

ആന്ധ്രയിലും കോയമ്പത്തൂരും പാസ്റ്റര്‍മാരെ ആക്രമിച്ച് മൃതപ്രായരാക്കി ഗുണ്ടൂര്‍ ‍: ആന്ധ്രാപ്രദേശിലും കോയമ്പത്തൂരിലും രണ്ടു പാസ്റ്റര്‍മാരെ സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ച് മൃതപ്രായരാക്കി. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ രെണ്ടചിന്തല ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് പാസ്റ്റര്‍ മധിരകൊട്ടി റെഡ്ഡി (55), തമിഴ്നാട് കോയമ്പത്തൂര്‍ നഗരത്തിലെ ബെഥേല്‍ പ്രെയര്‍ അസ്സംബ്ളി ചര്‍ച്ച് പാസ്റ്റര്‍ ജോഷ്വാ രാജേഷ് എന്നിവരെയാണ് ക്രൂരമായി ആക്രമിച്ച് മൃതപ്രായരാക്കിയത്. മാര്‍ച്ച് 29-ന് വെള്ളിയാഴ്ച രാത്രി 10-മണിക്ക് പാസ്റ്റര്‍ മധിര തന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചശേഷം മുറിയില്‍ ബൈബിള്‍ ധ്യാനിക്കുകയും […]

Continue Reading

ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു

ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു ഹൈദരാബാദ്: തെലുങ്കാനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍ ദയാരുഗുഡയില്‍ വൈകിട്ട് 4.30-ന് ലഘുലേഖകള്‍ വിതരണം ചെയ്ത ന്യൂ ബ്ളസ്സിംഗ്സ് ചര്‍ച്ചിലെ അംഗങ്ങളായ ബഗാദം സുധാകര്‍ (45), രായസുരി ജ്യോതി (38), മീനാകുമാരി (52), മഹിമാ കുമാരി (35) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആര്‍ ‍.എസ്സ്.എസ്സ്. പ്രാദേശിക നേതാവിന്റെ പരാതിയിന്മേലാണ് അറസ്റ്റു ചെയ്ത് റിമാന്റിലടച്ചത്. സുവിശേഷകരെ […]

Continue Reading

ആന്ധ്രയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ആന്ധ്രയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി പ്രകാശം: ആന്ധ്രാപ്രദേശില്‍ പ്രാര്‍ത്ഥനാ വരമുള്ള സ്ത്രീയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മാര്‍ച്ച് 21-ന് പ്രകാശം ജില്ലയിലെ ചദരജ്ജുപള്ളി സുബ്ബരവമ്മ (65) എന്ന ക്രിസ്ത്യന്‍ മാതാവാണ് മരിച്ചത്.   ബോള്ളാപ്പള്ളി ഗ്രാമത്തിലെ താമസക്കാരിയായ സുബ്ബരവമ്മ വൈകിട്ട് 5.30ന് പതിവുപോലെ തന്റെ വീടിന്റെ മുകള്‍ നിലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളെത്തി സുബ്ബരവമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന ഈ മാതാവിനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മരണത്തിനു […]

Continue Reading