മരുന്നു കഴിക്കാതെ 7 ദിവസംകൊണ്ടു ശരീരഭാരം കുറയ്ക്കാം

മരുന്നു കഴിക്കാതെ 7 ദിവസംകൊണ്ടു ശരീരഭാരം കുറയ്ക്കാം ഇന്ന് ശരീര ഭാരം കുറയ്ക്കാനായി ആളുകള്‍ എന്തെല്ലാം ചികിത്സകളാണ് ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തിയാലും ചികിത്സ നിര്‍ത്തിക്കഴിഞ്ഞാല്‍ ശരീരത്തിന്റെ സ്ഥിതി പഴയപടിതന്നെയായിത്തീരുന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒരു രൂപാ പോലും മുടക്കാതെ ശരീര ഭാരം കുറയ്ക്കുവാനുള്ള ഏറ്റവും ലളിതമായ വിദ്യ നാം തന്നെ ശീലിച്ചാല്‍ മതിയാകും. രാവിലത്തെ ആഹാരം യാതൊരു കാരണവശാലും ഒഴിവാക്കരുത്. കാരണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. കഴിവതും […]

Continue Reading

ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം

ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം ഉപവാസം (ഫാസ്റ്റിംഗ്) ഇന്ന് എല്ലാ മത വിശ്വാസികളും അനുഷ്ഠിച്ചു വരുന്ന ഒരു ആചാരമാണ്. ആത്മീയമായ കാര്യങ്ങള്‍ക്കു തന്നെയാണ് ഭൂരിപക്ഷവും ഉപവാസത്തിലാകുന്നത്. ഉപവാസം ആത്മീയമായി മാത്രം പ്രയോജനപ്പെടുന്നുവെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ വൈദ്യശാസ്ത്രം പറയുന്നു; ഉപവാസത്തിലൂടെ മനുഷ്യന്‍ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ്. ഉപവാസ വേളയില്‍ ആമാശയ വ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇത് ശരീരത്തിന് വലിയ ഗുണമാണ് ചെയ്യുന്നത്. ഉപവാസം ശീലമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉപവാസ കാലത്ത് ശരീരത്തിന്റെ […]

Continue Reading

കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍

കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍ കറിവേപ്പില മലയാളികളുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു ഔഷധ ചെടിയാണ്. ചീത്ത കൊളസ്ട്രോളായ എല്‍ ‍.ഡി.എല്ലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായിക്കുന്നു. ദഹന പ്രക്രീയ സുഗമമായി നടത്തുവാനും കറിവേപ്പില ഉത്തമം. ആമാശയത്തിന്റെയും ദഹന വ്യവസ്ഥകളുടെയും കാര്യക്ഷമതയ്ക്കു ഗുണപ്രദമാണിത്. അമിത ഭാരവും അമിത വണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രപമേഹ ബാധിതര്‍ കറിവേപ്പില കഴിച്ചാല്‍ ഷുഗര്‍ നില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. എന്നാല്‍ പ്രമേഹ ബാധിതര്‍ ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്ത പരിശോധന നടത്തിയശേഷമേ […]

Continue Reading

വാഴപ്പിണ്ടി ഒരു ഔഷധമാണ്

വാഴപ്പിണ്ടി ഒരു ഔഷധമാണ് വാഴകള്‍ ഇല്ലാത്ത ഭവനങ്ങള്‍ ചുരുക്കമാണ്. വാഴ നട്ടു പിടിപ്പിക്കുന്നത് കുല വെട്ടാനാണ്. വിളഞ്ഞു മൂത്ത കുല വെട്ടിയെടുത്താല്‍ പിന്നെ വാഴയുടെ മറ്റു വസ്തുക്കള്‍ പലരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ വാഴപ്പിണ്ടിയുടെ ഗുണം മനസ്സിലാക്കേണ്ടതാണ്. വാഴപ്പിണ്ടി ഒരു ഔഷധമാണ്. വാഴപ്പോളകള്‍ നീക്കിക്കളഞ്ഞശേഷം അതിന്റെ പിണ്ടി എടുത്ത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ മരുന്നാണിത്. ആരോഗ്യവും ഉന്മേഷവും നേടുവാനും രോഗങ്ങളെ അകറ്റുവാനും ഇതിനു കഴിവുണ്ട്. പലതരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ടോക്സിനുകളെ ശരീരത്തില്‍നിന്നും […]

Continue Reading

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം ബോസ്റ്റണ്‍ ‍: ആയുസ്സ് വര്‍ദധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. അതിനായി എന്തുവില കൊടുത്തും പ്രതിവിധികള്‍ക്കായി നെട്ടോട്ടമോടുന്നവരാണ് മനുഷ്യര്‍ ‍. അത്യാധുനിക ചികിത്സാ രീതികളുടെ പിന്‍ബലത്തില്‍ ആയുസ്സ് നീട്ടിക്കിട്ടാനായി പ്രയത്നിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ ഉറക്കം, മദ്യ ഉപയോഗത്തിന്റെ നിയന്ത്രണം, പുകവലി വര്‍ജ്ജനം എന്നിങ്ങനെയുള്ള 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണെന്ന് നേരത്തെതന്നെ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ […]

Continue Reading

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ദാഹമകറ്റാന്‍ ചിലര്‍ കിട്ടുന്ന വെള്ളമൊക്കെ കുടിക്കുന്ന ശീലക്കാരാണ്. ഇത് നല്ലതല്ല. നല്ല കുടിവെള്ളം തിളപ്പിച്ചാറിയശേഷം മാത്രമെ കുടിക്കാവു. ശുദ്ധീകരിക്കാത്ത പച്ചവെള്ളം കുടിക്കരുത്. എത്ര ആരോഗ്യവാന്മാരായലും അധികമായി പച്ചവെള്ളം കുടിക്കരുത്. പച്ചവെള്ളം കഫവര്‍ദ്ധകമാണ്. തിളപ്പിച്ചു മാത്രമെ കുടിക്കാവു. തിളപ്പിച്ചാറിയ വെള്ളം ദഹനശക്തി വര്‍ദ്ധിപ്പിക്കും. തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്കു ഹിതകരമാണ്. മൂത്രാശയ ശുദ്ധി ഉണ്ടാകും. എക്കിള്‍ ‍, വയറുവീര്‍ച്ച, പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹന രസങ്ങളുടെ വര്‍ദ്ധനവിനും […]

Continue Reading

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം ലണ്ടന്‍ ‍: ചില വ്യക്തികള്‍ക്ക് അപ്രതീക്ഷിതമായി ശരീരഭാരം കുറഞ്ഞുവരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്, എക്സീറ്റര്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പെട്ടന്നു ശരീരഭാരം കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് അഭിപ്രായപ്പെടുന്നു. വന്‍കുടല്‍ ‍, മലാശയം, പാന്‍ക്രിയാസ്, റീനല്‍ എന്നിവിടങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം പെട്ടന്നുള്ള ഭാരക്കുറവ് ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇപ്രകാരമുള്ള ഒരു നിരീക്ഷണത്തിലെത്തിയത്. പെട്ടന്നു […]

Continue Reading

പ്രമേഹ രോഗവും പാദ സംരക്ഷണവും

പ്രമേഹ രോഗവും പാദ സംരക്ഷണവും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്. പെരുപ്പ് , മരവിപ്പ്, സ്പര്‍ശന ശക്തി കുറവ്, രക്ത സമ്മര്‍ദ്ദം, ചുമപ്പു നിറമുണ്ടാവുക, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്, നേരത്തേ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നഖങ്ങളിലെ കഠിനമായ […]

Continue Reading

ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു

ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു ആഗോളതാപനം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കപൂണ്ട ശാസ്ത്രലോകം മറുമരുന്നുമായി രംഗത്തു വരുന്നു. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളഉന്നതു കുറയ്ക്കുന്ന പദ്ധതിക്കു പിന്നാലെയാണ് വികസ്വര രാഷ്ട്രങ്ങളിലെ ഒകുകൂട്ടം ഗവേഷകര്‍ പുതിയ ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. രാസവസ്തുക്കള്‍കൊണ്ട് അന്തരീക്ഷത്തില്‍ ഒരു ‘നേര്‍ത്ത പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവു കുറയ്ക്കുക എന്നതാണ് പദ്ധതി. മാന്‍ മെയ്ഡ് സണ്‍ ഷെയ്ഡ് എന്നാണ് ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്നി പര്‍വ്വത സ്ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും […]

Continue Reading

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത്

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത് കേരളത്തില്‍ തവിട് എണ്ണ അധികമൊന്നും ആളുകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ അതിന്റെ ഗുണം അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. തവിട് എണ്ണ ആരോഗ്യദായകവും ഹൃദയാരോഗ്യത്തിനു നല്ലതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ശേഷി തവിടെണ്ണയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ടോക്കോട്രൈനോള്‍ ‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണ് തവിടെണ്ണയുടെ ആരോഗ്യ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡിനു ശേഷിയുണ്ട്. തവിടെണ്ണ പലരും നിസ്സാരമായി […]

Continue Reading