ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്. പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല.   എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ […]

Continue Reading

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു നവലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്.   ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട […]

Continue Reading

വിശ്വാസത്തോടെ മുന്നോട്ടു പോകുക

വിശ്വാസത്തോടെ മുന്നോട്ടു പോകുക വിശ്വാസത്തില്‍ അടിയുറച്ചു ദൈവത്തിന്റെ മറുപടി ലഭിച്ചുവെന്ന് ഹൃദയത്തില്‍ ഉറപ്പാക്കി മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം ഉണ്ടാകുന്നത്. അല്ലാത്തവര്‍ക്ക് പരാജയമാണ് സംഭവിക്കുന്നത്. മിസ്രയിമില്‍നിന്നും പുറപ്പെട്ട യിസ്രായേല്‍ ജനം ദൈവത്തിന്റെ കല്‍പ്പനപ്രകാരം പീഹഹിരോത്തിന്‍ സമീപം പാളയമിറങ്ങി.   യിസ്രായേല്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ മിസ്രയിമ്യര്‍ തങ്ങളുടെ പിന്നാലെ വരുന്നത് കണ്ടു ഏറ്റവും ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. (പുറ. 14:10) പിറകില്‍ ശത്രു സൈന്യം, ഇരു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ ‍, മുമ്പില്‍ ചെങ്കടല്‍ ‍. മുന്നോട്ടു […]

Continue Reading

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍ “ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15).   യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ് പീലാത്തോസിന്റെ മുമ്പാകെ അയച്ചപ്പോള്‍ മഹാപുരോഹിതന്മാരേയും, പ്രമാണിമാരേയും ജനത്തേയും സാക്ഷി നിര്‍ത്തി പീലാത്തോസ് വിളിച്ചു പറഞ്ഞ വാക്കുകളാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ‍.   ഒരു ഭരണാധികാരിക്ക് തന്റെ മുമ്പാകെ കൊണ്ടുവന്ന ഏതൊരു വ്യക്തിയേയും വിചാരണ […]

Continue Reading

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധ്യേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്.   എനിക്ക് ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്.   ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം […]

Continue Reading

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.   ഇത് ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും മുസ്ളീംതീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ലൌജിഹാദ് (Love Jihad)) റോമിയോ ജിഹാദ് (Romiyo Jihad എന്ന പേരില്‍ തെക്കേഇന്ത്യയില്‍ ചില മുസ്ളീം സംഘടനകള്‍ മറ്റു യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് അവിശ്വാസികളായ, […]

Continue Reading

ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത് ലോകത്തെയും ഭൂമിയിലെയും സര്‍വ്വചരാചരങ്ങളെയും ദൈവം വാക്കുകൊണ്ട് സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെമാത്രം ദൈവം തന്റെ കരം കൊണ്ട് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന് നമ്മെ ആവശ്യമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.   ദൈവം ഓരോത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കുമൊത്തവണ്ണമാണ് ശുശ്രൂഷകള്‍ നല്‍കുന്നത്. യേശു കടല്‍ത്തീരത്തുകൂടി നടന്നപ്പോള്‍ പത്രോസിനെയും ആന്ത്രയോസിനെയുമൊക്കെ തിരഞ്ഞെടുത്തു. മത്താ:4:18-ാം വാക്യത്തില്‍ കാണുന്നത് അവര്‍ കടലില്‍ വലവീശുന്നത് യേശു കണ്ടു എന്നാണ്. അങ്ങനെ ഊര്‍ജ്ജസ്വലരായി അദ്ധ്വാനിക്കുന്ന ചിലരെയാണ് യേശു തിരഞ്ഞെടുത്തത്. നമുക്ക് എല്ലാവര്‍ക്കും കഴിവുണ്ട്.   […]

Continue Reading

സ്നേഹത്തിന്റെ പൊരുള്‍

സ്നേഹത്തിന്റെ പൊരുള്‍ സ്നേഹമെന്നതു കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്ത അടയാള ചിഹ്നമാണ്. ചിലര്‍ തങ്ങളുടെ പദവി തെളിയിക്കാനായി ഒരു പ്രത്യേക രീതിയിലുള്ള ബാഡ്ജ് ധരിക്കുന്നു.   മറ്റു ചിലര്‍ വേറെ രീതിയിലും, ചിലര്‍ തങ്ങള്‍ വിശ്വാസികളാണെന്നു തെളിയിക്കാന്‍ ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിക്കുന്നു. മറ്റു ചിലര്‍ ക്രൂശിത രൂപങ്ങളോ അതുപോലെയെന്തെങ്കിലുമോ തങ്ങളുടെ ചിഹ്നമാക്കുന്നു. എന്നാല്‍ ‍   . യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്നറിയപ്പെടുവാന്‍ നമുക്കു നല്‍കപ്പെട്ടിട്ടുള്ള ഏക മുദ്ര സ്നേഹം മാത്രമാണ്. നിങ്ങള്‍ക്കു തമ്മില്‍ത്തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ […]

Continue Reading

എല്ലായ്പ്പോഴും സന്തോഷിക്കുന്‍

എല്ലായ്പ്പോഴും സന്തോഷിക്കുന്‍ യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റഉള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ള ജനമാണ്.   അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍ ‍. ആ മാറ്റം നമ്മുടെ ഹൃദയത്തില്‍ പ്രകടമാകണം. ഹൃദയത്തില്‍ പ്രകാശിക്കുന്ന ചൈതന്യം നമ്മുടെ മുഖത്ത് തെളിയണം. ദൈവമക്കളുടെ മുഖം എപ്പോഴും പ്രസന്നതയുള്ളതായിരിക്കണം. അത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയുവാന്‍ കഴിയണം.   അപ്പോസ്തോലനായ പൌലോസ് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു […]

Continue Reading

ജീവിതം ദൈവവഴിയിലൂടെ

ജീവിതം ദൈവവഴിയിലൂടെ വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ് മനുഷ്യരില്‍ ഏറിയ പങ്കും. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും.   പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക് മറ്റുള്ളവയെക്കാള്‍ കുളിര്‍മ്മയും മധുരവും ഉണ്ടായിരിക്കും. കടുത്ത മനസ്സ് വല്ലാത്ത ഒരു പ്രശ്നമാണ്. ആരും കടുത്തമനസ്സോടെ ജനിക്കുന്നില്ല. എന്നാല്‍ ജീവിത അനുഭവം പലരേയും ആവിധം ആക്കിത്തീര്‍ക്കുന്നു. ഏകാന്തതയിലെ ആലോചനയും പ്രാര്‍ത്ഥനയും മനസ്സില്‍ നന്മയുടെ നീറുറവയായി തീരുമ്പോള്‍ […]

Continue Reading