ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്. പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല.   എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ […]

Continue Reading

യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു

യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു ലിറ്റില്‍ടണ്‍ ‍: അമേരിക്കയില്‍ കൊള്ളസംഘം വീട്ടില്‍ അതിക്രമിച്ചു കയറി പാസ്റ്ററെ മര്‍ദ്ദിക്കുകയും ഭാര്യയെ ജീവനോടെ തീകൊളുത്തുകയും ചെയ്തു.   ഭാര്യ തല്‍ക്ഷണം മരിച്ചു. നോര്‍ത്ത് കരോലിന സംസ്ഥാനത്ത് ലിറ്റില്‍ട്ടണിലെ മള്‍ബറി കോര്‍ട്ടിലെ ലേക് ഗാട്ട്സണ്‍ വീട്ടിലെ പാസ്റ്റര്‍ ജോണ്‍ അല്‍ഫോഡും ഭാര്യ നാന്‍സി അല്‍ഫോഡും (76) മാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.   മാര്‍ച്ച് 9-ന് വെള്ളിയാഴ്ച രാവിലെ മുഖംമൂടി ധാരികളായ 2 പേര്‍ ഇവരുടെ വീട്ടില്‍ എത്തി ആയുധം […]

Continue Reading

തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു

തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു കരിംനഗര്‍ ‍: തെലുങ്കാന സംസ്ഥാനത്ത് പ്രാദേശിക ദൈവസഭയുടെ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഒരു സംഘം മദ്യപാനികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.   ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ പാസ്റ്റര്‍ കൊല്‍ഹപുരി ലാച്ചയ്യ മോസസ് ശുശ്രൂഷിക്കുന്ന സഭാഹാളിനു മുന്നിലാണ് അതിക്രമം നടന്നത്. തന്റെ താമസ സ്ഥലത്തോടു ചേര്‍ന്നുള്ള ആരാധനാ ഹാളിനു മുമ്പില്‍ 2 കൊരിന്ത്യര്‍ 12:9-ാം വാക്യം ‘എന്റെ കൃപ നിനക്കു മതി” എന്നെഴുതിയ ബൈബിള്‍ വാക്യ ബോര്‍ഡ് ഒരു സംഘം […]

Continue Reading

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക് പഞ്ചാബ്: പാക്കിസ്ഥാനില്‍ ഒരുസംഘം ആളുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു നടത്തിയ ആക്രമണത്തില്‍ സഭാ മൂപ്പന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.   മാര്‍ച്ച് 4-നു ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ യൂസഫ് വാലയിലെ ഗോസ്പല്‍ അസ്സംബ്ളീസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സഭയുടെ മതിലിന്റെ പണി മേസ്തിരിയും പണിക്കാരും ചെയ്യുന്നുണ്ടായിരുന്നു. ഇതേ സമയം ചര്‍ച്ചിനുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.   പുറത്തുനിന്നും എത്തിയ 20-ഓളം വരുന്ന ആയുധ ധാരികള്‍ ചര്‍ച്ചിനുള്ളില്‍ […]

Continue Reading

മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു

മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു നെയ്പൈഡോ: ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റു വീശുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷ വചനം അനേകരെയാണ് രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലിക സംഭവങ്ങള്‍ തെളിയിച്ചു തരുന്നു.   പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 87% ജനവിഭാഗങ്ങളും ബുദ്ധമതക്കാരാണ്. ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വാര്‍ത്തകള്‍ പ്രചിരിക്കുമ്പോഴും കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നവരുടെ എണ്ണം കൂടിവരികയാണ്.   നിരവധി ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പരസ്യമായും, രഹസ്യമായും […]

Continue Reading

യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക്

യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വാഷിംഗ്ടണ്‍ ‍: യേശുക്രിസ്തുവിനെക്കുറിച്ച് മഹാത്മാഗാന്ധി എഴുതിയ കത്ത് യു.എസില്‍ വില്‍പ്പനയ്ക്ക്.   ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍ട്ടന്‍ ന്യൂബെറി ഫ്രാന്റിറ്റ്സിനു 1926 ഏപ്രില്‍ 6-നു എഴുതിയ കത്തില്‍ യേശു മനുഷ്യകുലത്തിന്റെ മഹാ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നെന്നും, മതങ്ങളുടെ ഐക്യം, പരസ്പര ബഹുമാനത്തിലൂടെ സാദ്ധ്യമാണെന്നും ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍നിന്നും എഴുതിയ കത്തില്‍ പറയുന്നു.   ടൈപ്പ് ചെയ്ത തയ്യാറാക്കിയ കത്തില്‍ ഗാന്ധിജിയുടെ ഒപ്പുമുണ്ട്. മനുഷ്യരുടെ ബുദ്ധി വൈഭവത്തിനു വൈവിദ്ധ്യമുള്ളിടത്തോളം കാലം വ്യത്യസ്തമായ […]

Continue Reading

ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍

ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍ സിഡ്നി: ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ എട്ടാമതു സമ്മേളനം മാര്‍ച്ച് 30-ഏപ്രില്‍ ഒന്നു വരെ സിഡ്നിയില്‍ (റെഡ്ഗം സെന്റര്‍ ‍, 2 ലെയ്ന്‍ സ്ട്രീറ്റ്, വെന്റവര്‍ത്ത് വില്ലെ) നടക്കും.   നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി ഏബ്രഹാം, മുഖ്യ സന്ദേശം നല്‍കും. സ്വദേശത്തും വിദേശത്തുമുള്ള മറ്റ് അഭിഷിക്ത കര്‍ത്തൃ ദാസന്മാരും പ്രസംഗിക്കും.   രൂഫോസ് കുര്യാക്കോസ് ഗാനങ്ങള്‍ ആലപിക്കും. ‘മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു […]

Continue Reading

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു കെയ്റോ: ഈജിപ്റ്റില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 53 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത്വം നല്‍കുന്നു.   ചര്‍ച്ചുകള്‍ ‍, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് നിയമസാധുത്വം നല്‍കുന്നതായി ഫെബ്രുവരി 26-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേപോലെ ഈജിപ്റ്റില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ നിയമ സാധുത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.   കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ക്രിസ്ത്യാനികള്‍ ഔദ്യോഗികമായി അംഗീകാരമില്ലാത്ത […]

Continue Reading

സംയുക്ത വിബിഎസ്

സംയുക്ത വിബിഎസ് തിരുവല്ല: പരിസര പ്രദേശങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 2-6 വരെ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വിബിഎസ് ഉണ്ടായിരിക്കും.   മള്‍ട്ടി മീഡിയ ക്ലാസുകള്‍ ‍. ചര്‍ച്ചകള്‍ ‍, കൌണ്‍സിലിംഗ്, ചോദ്യോത്തരവേദി എന്നിവ ഉണ്ടായിരിക്കും. സി.എന്‍ ‍. ഏബ്രഹാം, സാം ഫിലിപ്പ്, റെനി വെസ്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു യെരുശലേം: യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള ചരിത്രപരമായ തെളിവ് ഉറപ്പിച്ച് വടക്കന്‍ യിസ്രായേലില്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മൊസൈക്ക് തറയില്‍ ‘യേശുക്രിസ്തു ദൈവം’ എന്നെഴുതിയിരിക്കുന്ന ഭാഗം പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തി.   മെഗിദൊ റീജനിലെ പുരാതന യെഹൂദ ശമര്യാ ഗ്രാമമായിരുന്ന സ്ഥലത്താണ് ഗവേഷകര്‍ യേശുക്രിസ്തുവിന്റെ ദൈവത്വം ആലോഖനം ചെയ്ത പുരാതന മൊസൈക്ക തറയുടെ ഭാഗം കണ്ടെടുത്തത്. എ.ഡി. 230-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൊസൈക് […]

Continue Reading