തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി മാനസാന്തരത്തിന്റെ സുവിശേഷം കേള്‍ക്കുവാന്‍ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. അതിനു പ്രധാന കാരണം തങ്ങളുടെ ജീവിത ശൈലിയും ശ്രേഷ്ഠ മഹിമകളും പാപപ്രവര്‍ത്തികളും ഉപേക്ഷിക്കുവാനുള്ള മടിയാണ്. എന്നാല്‍ പലവിധ രോഗങ്ങളും മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലമായതിനാല്‍ തങ്ങളുടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ക്രമവിരുദ്ധമായ ആഹാരശീലങ്ങള്‍ ‍, പുകവലി, മദ്യപാനം ഇവയൊക്കെ ഉപേക്ഷിക്കുവാന്‍ ബുദ്ധിയുള്ള ചിലരൊക്കെ തയ്യാറാകുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമാണിതിനു കാരണം. അതുകൊണ്ടുതന്നെ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാന്‍ നല്ലൊരു ശതമാനം പേര്‍ക്കും മനസ്സുണ്ട്. എന്നാല്‍ ആഡംബര ജീവിതവും ധനമോഹവുമൊക്കെ ഉപേക്ഷിക്കുവാന്‍ […]

Continue Reading

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്. ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നിങ്ങളില്‍ […]

Continue Reading

നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?

നമുടെ കർത്താവായ യേശുക്രിസ്തുവിൽ സ്നേഹവന്ദനം. നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?. അത് നിമിത്തം ആരെയെങ്കിലും നാവ് കൊണ്ടോ, മനസ്സ് കൊണ്ടോ കുറ്റം വിധിച്ചിട്ടുണ്ടോ.ഇങ്ങനെയുള്ള വിഷയങ്ങളിൽ വീഴ്ച്ച സംഭവിച്ച വ്യക്തികളോട് നീരസം തോന്നിയിട്ടുണ്ടോ, എങ്കിൽ അത് ശരിയല്ല. ഈ ലോകത്തിൽ അനേകം വ്യക്തികൾ കർത്താവായ യേശുവിൽ വിശ്വസിക്കാത്തെ ജീവിക്കുമ്പോഴും, ലോകത്തിന്റെ മുമ്പിൽ നീതിയും വിശുദ്ധിയും ഉള്ള ജീവിതം നയിക്കുന്നുണ്ട്. ഒറ്റ വാക്കിൽ നല്ല കുടുംബ ജീവിതം നയിക്കുന്നവർ. അവർ ആരുടെ […]

Continue Reading

കര്‍ത്താവിന്റെ രണ്ടാം വരവ്

കര്‍ത്താവിന്റെ രണ്ടാം വരവ് വളരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കര്‍ത്താവിന്റെ രണ്ടാമത്തെ വരവും സഭ മഹോപദ്രവത്തില്‍ കൂടെ കടക്കുമോ എന്നതും . അതിനെ പറ്റി ചിലവിഷയങ്ങ്ല്‍ നമുക്ക് ദൈവത്തില്‍ ആശ്രയിച്ചു ചിന്തിക്കാം . ആദാമ്യപാപം മൂലം ലോകത്തില്‍ വന്ന പാപം പരിഹരിച്ചു നിത്യത നഷ്ടപെടുത്തിയ മനുഷ്യനെ തിരിച്ചു നിത്യതയിലെത്തിക്കാന്‍ സോര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്ന ഒന്നാമത്തെവരവും അങ്ങനെ പാപപരിഹാരം കിട്ടിയ വചനപ്രകാരം ജീവിക്കുന്നവരെ ചേര്‍ക്കുവാന്‍ വരുന്ന രണ്ടാമത്തെ വരവിനെ പറ്റിയും ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു […]

Continue Reading

സത്യ ആരാധന

സത്യ ആരാധന ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.   ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും […]

Continue Reading

ഞാനോ നിങ്ങളോടു കൂടെ ഉണ്ട്

ഞാനോ നിങ്ങളോടു കൂടെ ഉണ്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്.   ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്. യേശു ഭൂമിയിലെ ഐഹിക ജീവിതത്തിനിടയില്‍ തന്റെ ശിഷ്യന്മാരുമായി അനേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടങ്ങളില്‍ ശിഷ്യന്മാര്‍ക്കും തന്നെ അനുഗമിച്ച എല്ലാവര്‍ക്കും യേശു വലിയ ഒരു അനുഗ്രഹം തന്നെയായിരുന്നു.   ആവശ്യബോധത്തോടെ യേശുവിനെ സമീപിച്ചവര്‍ക്ക് യേശു നന്മയും രോഗസൌഖ്യവും അത്ഭുത […]

Continue Reading

  ദു:ഖവെള്ളിയോ നല്ല വെള്ളിയോ?

  ദു:ഖവെള്ളിയോ നല്ല വെള്ളിയോ?                                          ലോകചരിത്രത്തെ ബി. സി എന്നും എ. ഡി എന്നും തിരിച്ച ചരിത്ര പുരുഷനായ യേശുക്രിസ്തുവിന്റെ മരണത്തെ ഓർക്കുന്ന ദിവസമാണല്ലോ ഇന്ന്. മലയാളത്തിൽ ദു:ഖവെള്ളിയെന്നും ആംഗല ഭാഷയിൽ നല്ല വെള്ളിയെന്നും വിളിക്കുന്ന ഈ ദിനം ദു:ഖവെള്ളിയോ നല്ല വെള്ളിയോ?      നാല്പതിൽ താഴെയും […]

Continue Reading

ആന്തരിക പരിവര്‍ത്തനം ആവശ്യം

ആന്തരിക പരിവര്‍ത്തനം ആവശ്യം ക്രൈസ്തവ ജീവിതം ഇന്ന് പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമധേയ ക്രൈസ്തവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കര്‍മ്മാനുഷ്ഠാനങ്ങളിലാണ്.   അവര്‍ ശുശ്രൂഷകളേക്കാളും ജീവിതത്തേക്കാളും കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നിലവിളക്ക്, മെഴുകുതിരി, കുരിശു വരയ്ക്കല്‍ പഴയനിയമ ശുശ്രൂഷകളിലെ ആചാര വസ്ത്രങ്ങള്‍ ‍, കര്‍മ്മങ്ങളിലധിഷ്ഠിതമായ ബാഹ്യമായ പ്രകടനങ്ങള്‍ ‍, എന്നിവ നാമധേയ ക്രൈസ്തവര്‍ ആചരിച്ചു വരുന്നു.   എന്നാല്‍ പുതിയ നിയമ വ്യവസ്ഥ പ്രകാരം തിരുവചനത്തില്‍ പറയുന്ന പ്രധാന കര്‍മ്മങ്ങളായി, പുതിയ നിയമ സഭയ്ക്കു കര്‍ത്താവു നല്‍കിയിരിക്കുന്നത് […]

Continue Reading

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്. പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല.   എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ […]

Continue Reading

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു പ്രകൃതി ദത്തമായ ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്. പല വീടുകളിലും ഇവ കാണുവാന്‍ സാധിക്കും.   നല്ലൊരു വിഭാഗം ആളുകള്‍ ഈ പഴവര്‍ഗ്ഗത്തെ അവഗണിക്കുകയാണ്. കാരണം കാശ് മുടക്കാതെ ലഭിക്കുന്ന പഴമല്ലേ.   ഇതിനു വിലയില്ലല്ലോ എന്നു കരുതിയായിരിക്കും ഇതിനോടു താല്‍പ്പര്യമില്ലാത്തത്. എന്നാല്‍ പാഷന്‍ഫ്രൂട്ടിന്റെ ഗുണം വലിയതുതന്നെയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ മികച്ച പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്.   പാഷന്‍ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകമാണ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുന്നത്. […]

Continue Reading