ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം

Asia Breaking News

ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം
ധാക്ക: ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് കേന്ദ്രം തീവെച്ച് നശിപ്പിക്കുകയും പാസ്റ്ററെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ജൂണ്‍ 1-ന്ഗൌരിപൂരിലെ പാസ്റ്റര്‍ ആല്‍ബര്‍ട്ട് ബദോള്‍ തന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച സഭാ ആരാധനാലയമാണ് ഒരുകൂട്ടം മുസ്ളീങ്ങള്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്നു പാസ്റ്ററെ കൊലപ്പെടുത്താനും ശ്രമം നടത്തി.

പാസ്റ്റര്‍ തല്‍ക്ഷണം ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ അപകടത്തിലായില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. പാസ്റ്ററെ കിട്ടാതെ വന്നപ്പോള്‍ പാസ്റ്ററുടെ 22 വയസുള്ള മകനെ പോലീസ് വ്യാജ ആരോപണത്തിന്മേല്‍ അറസ്റ്റു ചെയ്തു കൊണ്ടുപോയി. പാസ്റ്റര്‍ ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മറ്റു ചില വിശ്വാസികളെയും അക്രമികള്‍ ഭീഷണിപ്പെടുത്തി.

35-ഓളം കുടുംബങ്ങള്‍ ആരാധിക്കുന്ന ഈ പ്രാദേശിക സഭയ്ക്കു ചര്‍ച്ച് കെട്ടിടമില്ല. കോണ്‍ക്രീറ്റ് തൂണുകളില്‍ ടിന്‍ഷീറ്റ് ഇട്ടു വിരിച്ചുള്ള ഒരു ഷെഡ്ഡായിരുന്നു ആരാധനാലയം. ഇവിടെ കര്‍ത്താവിനെ ആരാധിക്കുന്നതിന് ശക്തമായ എതിര്‍പ്പുകളുള്ള സ്ഥലമാണ്.

ബംഗ്ളാദേശിലെ ആകെ ജനസംഖ്യയില്‍ 1 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍. രാജ്യത്ത് ഭൂരിപക്ഷ മതം ഇസ്ളാമാണെങ്കിലും ന്യൂനപക്ഷ മതങ്ങള്‍ക്ക് അവരുടെ വിശ്വാസത്തില്‍ നില്‍ക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രം ഭരണഘടന അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ മതവിദ്വേഷികള്‍ എതിര്‍പ്പുമായി വരുന്നത് പതിവാണ്.

Comments are closed.