ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു

Breaking News India

ലഘുലേഖകള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ അറസ്റ്റു ചെയ്തു
ഹൈദരാബാദ്: തെലുങ്കാനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു.

ഹൈദരാബാദില്‍ ദയാരുഗുഡയില്‍ വൈകിട്ട് 4.30-ന് ലഘുലേഖകള്‍ വിതരണം ചെയ്ത ന്യൂ ബ്ളസ്സിംഗ്സ് ചര്‍ച്ചിലെ അംഗങ്ങളായ ബഗാദം സുധാകര്‍ (45), രായസുരി ജ്യോതി (38), മീനാകുമാരി (52), മഹിമാ കുമാരി (35) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആര്‍ ‍.എസ്സ്.എസ്സ്. പ്രാദേശിക നേതാവിന്റെ പരാതിയിന്മേലാണ് അറസ്റ്റു ചെയ്ത് റിമാന്റിലടച്ചത്.

സുവിശേഷകരെ പിറ്റേദിവസം ജാമ്യത്തില്‍ വിട്ടു. സുവിശേഷ പ്രതികള്‍ വിതരണം ചെയ്യാനായി ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നതായി അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഭുജംഗ റാവു സ്ഥിരീകരിക്കുകയുണ്ടായി.

ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എതിരായി ഹിന്ദു മതമൌലികവാദികളായ ചിലര്‍ ഭീഷണികള്‍ ഉയര്‍ത്തിയിരുന്നതായി ക്രൈസ്തവര്‍ ആരോപിച്ചു.

സമാധാനപരമായി ആരാധന നടത്തുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എതിരെ വ്യാജ പരാതികള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

മുമ്പും നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്ന് പാസ്റ്റര്‍ ആന്‍ഡ്രു പറഞ്ഞു.

Comments are closed.