‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ സിനിമ റിലീസ് ചെയ്തു

Breaking News Global Uncategorized

‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ സിനിമ റിലീസ് ചെയ്തു
കാലിഫോര്‍ണിയ: അപ്പോസ്തോലനായ പൌലോസിന്റെ ജീവിത ചരിത്രം വെള്ളിത്തിരയിലൂടെ ലോകത്തെ ജനഹൃദയങ്ങളിലേക്കെത്തിക്കാനായി നിര്‍മ്മിച്ച ‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ എന്ന ഡ്രാമ സിനിമ റിലീസ് ചെയ്തു.

മാര്‍ച്ച് 23-ന് അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. ഈ സിനിമയില്‍ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. പൌലോസും പൌലോസിന്റെ സ്നേഹിതനും അപ്പോസ്തോല പ്രവര്‍ത്തികളുടെ പുസ്തകം രചിച്ച വൈദ്യനായ ലൂക്കോസും.

ലൂക്കോസ് പൌലോസിനെ സന്ദര്‍ശിച്ച സംഭവവും, പൌലോസിന്റെ മാനസാന്തരവും, മിഷണറി പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും, നീറോ ചക്രവര്‍ത്തിയുടെ കാലത്തെ ഇരുണ്ട തടവറയില്‍ അനുഭവിച്ച യാതനകളും, പൌലോസിന്റെ മരണവും ഒക്കെ വളരെ ഹൃദയ സ്പര്‍ശമായി കോര്‍ത്തിണക്കി നിര്‍മ്മിച്ച സിനിമയാണ് ‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ എന്ന ബിബ്ളിക്കല്‍ ഡ്രാമ സിനിമ.

പൌലോസ് സുവിശേഷത്തിനു ചെയ്ത സംഭാവനയും ലൂക്കോസിനെക്കുറിച്ചുള്ള ചരിത്രപരമായ കൂടുതല്‍ വിവരങ്ങളും സിനിമയില്‍ ദൃശ്യമാണ്. സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആന്‍ഡ്രു ഹിയാട്ടാണ്. ജെയിംസ് ഫോള്‍ക്കനറാണ് പൌലോസിന്റെ വേഷം അഭിനയിക്കുന്നത്. ജിം കാവിസലാണ് ലൂക്കോസിന്റെ വേഷം ഇടുന്നത്.

ജിം 2004-ല്‍ പുറത്തിറങ്ങിയ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന വിശ്വ വിഖ്യാതമായ സിനിമയില്‍ യേശുവിന്റെ വേഷം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബൈബിളിലെ പ്രിസ്ക്കില്ലയുടെ വേഷം അഭിനയിക്കുന്നത് ജുവാണി വാലി എന്ന പ്രമുഖ നടിയാണ്. കൂടാതെ ഒളിവര്‍ മാര്‍ട്ടിനസും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഡേവിഡ് സെലോണ്‍ ‍, റ്റി.ജെ. ബര്‍ഡന്‍ എന്നിവരാണ് നിര്‍മ്മതാക്കള്‍ ‍.

എഫേം ഫിലിംസിനുവേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സോണി പിക്ച്ചേഴ്സാണ് വിതരണക്കാര്‍ ‍. ഇംഗ്ളീഷ് ഭാഷയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 106 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ബോക്സ് ഓഫീസ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 5 മില്യണ്‍ ഡോളറാണ്. ഇപ്പോള്‍ അമേരിക്കയില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും ലോകത്ത് മറ്റു രാജ്യങ്ങളിലും പ്രദര്‍ശിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.