യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍

Breaking News Global Middle East

യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍
വാഷിംഗ്ടണ്‍ ‍: യിസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച് സൌദി രാജകുമാരന്റെ പ്രസ്താവന വൈറലാകുന്നു.

സ്വന്തം രാജ്യം സ്ഥാപിച്ച് സമാധാനപരമായി ജീവിക്കാന്‍ യിസ്രായേല്യര്‍ക്ക് അവകാശമുണ്ടെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ട വാര്‍ത്തയാണ് ലോകശ്രദ്ധ നേടിയത്.

പലസ്തീന്‍കാര്‍ക്കും യിസ്രായേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്ന് യു.എസിലെ ദി അറ്റ്ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രാജകുമാരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി സമാധാന കരാര്‍ ഉണ്ടാക്കണം.

യെഹൂദ ജനതയ്ക്ക് അവരുടെ പൂര്‍വ്വികന്മാരുടെ ഭൂമിയുടെ ഒരു ഭാഗത്ത് സ്വന്തം രാജ്യം സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്നുണ്ടോ എന്ന് അറ്റ്ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് ചോദിച്ചപ്പോഴാണ് സല്‍മാന്‍ രാജകുമാരന്റെ മറുപടിയുണ്ടായത്.

യിസ്രായേല്‍ എന്ന രാജ്യം പുനസ്ഥാപിച്ചതായിപ്പോലും ഇതുവരെ സൌദി അറേബ്യ അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൌദി രാജകുമാരന്റെ വ്യത്യസ്ഥമായ നിലപാടെന്ന് ലോകം ആകാംഷയോടെ വീക്ഷിക്കുന്നത്.

Comments are closed.