കായം മികച്ച ഔഷധം

Breaking News Features Health

കായം മികച്ച ഔഷധം
കായത്തിന്റെ ഔഷധഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവും. ഔഷധ ഗുണം മാത്രമല്ല ഭക്ഷണത്തിനു രുചി വര്‍ദ്ധിപ്പിക്കുവാനും കായം ഉപയോഗിക്കുന്നു. ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും കായം ഉത്തമ ഔഷധമാണ്.

 

കായം നെയ്യില്‍ വറുത്തുപൊടിച്ച് കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവച്ച് അല്‍പ്പാല്‍പ്പമായി പല പ്രാവശ്യം കൊടുത്താല്‍ വയറ്റിലെ അസുഖങ്ങള്‍ മാറിക്കിട്ടും.
മുരിങ്ങത്തൊലി, വെളഉത്തുള്ളി, കായം ഇവ സമം അരച്ച് നെഞ്ചില്‍ പുറംപട്ടയിട്ടാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും.

വേപ്പില നന്നായി അരച്ച്കായം ലയിപ്പിച്ച് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു പ്രാവശ്യം വച്ച് മൂന്നു ദിവസം 30 മില്ലി വീതം കഴിച്ചാല്‍ ഉദരകൃമി, വിര ഇവയ്ക്ക് ശമനമുണ്ടാകും.

 

ചുക്കു കഷായത്തില്‍ കായം അരച്ചു കലക്കിയ വെള്ളവും ചേര്‍ത്ത് ഒരൌണ്‍സ് വീതം നേരം സേവിച്ചാല്‍ ചുമ, ബോധക്കേട്, ഗ്യാസ് ഇവയ്ക്ക് പരിഹാരമാകും.
കീട വിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വ്വീര്യമാകും.

Leave a Reply

Your email address will not be published.