മതനിന്ദ ആരോപിച്ച് 6 പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തു

Breaking News Top News

മതനിന്ദ ആരോപിച്ച് 6 പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തു
ഫൈസലാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 6 ക്രൈസ്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 23-നു ഫൈസലാബാദിനു സമീപമുള്ള പ്രാദേശിക ചെറുപട്ടണമായ ഇലഹിയാബാദിലാണ് സംഭവം.

 

ഇസ്ളാമിക പ്രവാചകനായ മുഹമ്മദിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു കവിതയെ ക്രിസ്ത്യാനികള്‍ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്മേലാണ് ഫയാസ് മസി, റിയാസ് മസി, ഇംത്യാസ് മസി, സ്ര്‍ഫ്രസ് മസി സഖിബ് മസി, റിയാസിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത്.

 

മുനവര്‍ ഷെഹ് സാദ് എന്ന നാട്ടുകാരന്റെ പരാതിയിന്മേലാണ് കേസ്. എന്നാല്‍ നിസ്സാര കാര്യത്തിനാണ് പ്രശ്നങ്ങള്‍ വലുതാക്കി ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തതെന്ന് പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പെര്‍വയ്സ് ഹയാത്ത് ആരോപിച്ചു. പാക്കിസ്ഥാനിലെ വിവാദമായ ‘മതനിന്ദാകുറ്റം’ എന്ന നിയമം കൈയ്യിലെടുത്താണ് നിരപരാധികള്‍ക്കെതിരെ നടപടിയെടുത്തതെന്നും ഹയാത്ത് ആരോപിക്കുന്നു.

 

യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത് കുട്ടികള്‍ പട്ടം പറത്തുന്നതിനിടയിലെ ചെറിയ പ്രശ്നങ്ങളാണ്. തെരുവില്‍ ക്രിസ്ത്യാന്‍ കുട്ടികളും മുസ്ളീം കുട്ടികളും പട്ടം പറത്തിയിരുന്നു. ഇതിലെ തര്‍ക്കത്തില്‍ മുതിര്‍ന്നവര്‍ ഇടപെടുകയുണ്ടായി.

 

അതുപോലെ ഇവിടത്തെ ഖുഷ്ഖാബ്ര ചര്‍ച്ചിന്റെ മതിലില്‍ എഴുതിയിരുന്ന ബൈബിള്‍ വാക്യങ്ങള്‍ മായിച്ചു കളഞ്ഞ് ഒരു മുസ്ളീം പാര്‍ട്ടിയുടെ കാര്യങ്ങള്‍ എഴുതിയതില്‍ ക്രൈസ്തവര്‍ എതിര്‍ക്കുകയും ചെയ്തത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഇതിനെ പ്രതിരോധിച്ചാണ് പകരം മതനിന്ദ ആരോപിച്ച്ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തതെന്നും ഹയാത്ത് പറഞ്ഞു.

 

പാക്കിസ്ഥാന്‍ പീനല്‍കോഡ് 295-എ സെക്ഷന്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട 6 ക്രൈസ്തവര്‍ക്ക് 10 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.