ലോകത്തെ ഏറ്റവും വലിയ പട്ടാള താവളം യിസ്രായേല്‍ അതിര്‍ത്തിയില്‍ ഒരുങ്ങുന്നു

Breaking News Europe

ലോകത്തെ ഏറ്റവും വലിയ പട്ടാള താവളം യിസ്രായേല്‍ അതിര്‍ത്തിയില്‍ ഒരുങ്ങുന്നു
വാഷിംഗ്ടണ്‍ ‍: ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ സാദ്ധ്യത ആസന്നമായി എന്നു സൂചന നല്‍കുന്ന ഒരു ബൃഹത്തായ ആയുധ ശേഖരത്തിനുള്ള ഒരുക്കങ്ങള്‍ യിസ്രായേല്‍ അതിര്‍ത്തിയില്‍ സംജാതമാകുന്നു.

 

യെഹൂദ ജനത്തിനു കൂടുതല്‍ സംരക്ഷണവും ജാഗ്രതയും ഉണ്ടാക്കിയെടുക്കാനായി അമേരിക്കയുടെ ചുമതലയില്‍ സിറിയ, ലെബനോന്‍ അതിര്‍ത്തിയിലാണ് ഏറ്റവും വലിയ പട്ടാള ക്യാമ്പ് സ്ഥാപിക്കുന്നത്. ഇറാന്‍ ‍, ലെബാനോനിലെ ബിസ്ബുള്ള നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ ‍, സിറിയ എന്നീ രാഷ്ട്രങ്ങളെ ഉദ്ദേശിച്ചാണ് പട്ടാള താവളം ഒരുക്കുന്നതെന്ന് യു.എസ്. റപ് മൈക്ക് ഗാലഗ്ഗര്‍ ഫെബ്രുവരി 14-ന് റേഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

 

ഗാലഗ്ഗര്‍ ഹൌസ് ആംഡ് സര്‍വ്വീസ് കമ്മറ്റിയില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്.
കഴിഞ്ഞ 7 വര്‍ഷമായി കൌണ്ടേറിയന്‍ ഇന്റലിജന്റ്സ്, ഹ്യൂമന്‍ ഇന്റലിജന്റ്സ് ഓഫീസറായി മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യിസ്രായേലിനും, മിഡില്‍ ഈസ്റ്റിനു മുഴുവനും ഭീഷണിയുയര്‍ത്തി ഇറാന്റെ ഭീഷണിയും ലെബാനോനിലെ ഹിസ്ബുള്ളയുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചു വരികയാണ്.

 

ഒരു പ്രതിരോധത്തിന്റെ ആവശ്യകത വേണ്ടിവരികയാണ്. ലെബാനോനുവേണ്ടി ഹിസ്ബുള്ളയുടെ പക്കല്‍ 1,80,000 റോക്കറ്റുകളും മിസൈലുകളും, സിറിയയില്‍ 70,000 റോക്കറ്റുകളുമുണ്ട്. ഈ ഭീഷണിയെ ചെറുക്കാന്‍ ശക്തമായ പട്ടാള താവളവും ആയുധ ശേഖരവും ആവശ്യമാണെന്നു റപ് മൈക് ഗാലഗ്ഗര്‍ പറയുന്നു.

 

1973 മുതല്‍ യിസ്രായേല്‍ നിരവധി തവണ ഭീഷണി നേരിട്ടു. യിസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമ്പോള്‍ ഹിസ്ബുള്ള സാധാരണക്കാരായ മനുഷ്യരെയാണ് പരിചയായി ഉപയോഗിക്കുന്നത്. ഗോലാന്‍ മലനിരകളില്‍ ശക്തമായി ആക്രമണം നടത്തി ഈ പ്രദേശം കൈക്കലാക്കുവാനാണ് ഹിസ്ബുള്ള ശ്രമിച്ചു വരുന്നത്.

 

ഭാവിയില്‍ യിസ്രായേലിനു ഇത് വന്‍ ഭീഷണിയാകും. ഇതിനെ ചെറുക്കുക എന്നതാണ് ലക്ഷ്യം. പുതിയ പട്ടാള ക്യാമ്പ് സ്ഥാപിച്ച് ആക്രമണം ശക്തമാക്കിയാല്‍ പല രാഷ്ട്രങ്ങളും ഇടപെടേണ്ടി വരും. അങ്ങനെ ഒരിക്കലും തീരാത്ത ആക്രമണങ്ങളും പോരാട്ടങ്ങളും ഭാവിയിലെ ഒരു വന്‍ യുദ്ധത്തിനുതന്നെ വഴിയൊരുക്കാനാണു സാദ്ധ്യത.

Leave a Reply

Your email address will not be published.