ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ്

Breaking News Features Top News

ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ്
ന്യൂഡല്‍ഹി: ജനിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ജപ്പാനാണെന്ന് യുണിസെഫിന്റെ സര്‍വ്വേ ഫലം.

 

ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന്‍ ‍. ജനിച്ച് ഒരു മാസം പ്രായമാകുന്നതിനു മുമ്പ് 22 ശിശുക്കളില്‍ ഒന്ന് എന്ന കണക്കിലാണ് പാക്കിസ്ഥാനില്‍ നവജാത ശിശുക്കള്‍ മരിക്കുന്നതെന്നാണ് യുണിസെഫിന്റെ പഠനത്തില്‍ പറയുന്നത്.

 

ആയിരത്തിലൊന്ന് എന്ന കണക്കിലാണ് ജപ്പാനിലെ ശിശു മരണ നിരക്ക്. ഇന്ത്യയിലെ ശിശു മരണ നിരക്ക് ആയിരത്തിനു 25.4 എന്നാണെന്നു കാണപ്പെടുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.

ശിശു മരണ നിരക്ക് കുറയ്ക്കുന്നതില്‍ ഓരോ വര്‍ഷവും ഇന്ത് നില മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുണിസെഫിലെ ഇന്ത്യന്‍ പ്രതിനിധി ഡോ. യാസ്മിന്‍ അലി ഹക്ക് അഭിപ്രായപ്പെട്ടു.

 

2030-ഓടെ ആയിരത്തില്‍ 12 എന്ന നിരക്കിലേക്ക് എത്താനാണ് ഇന്ത്യയുടെ പരിശ്രമമെന്നും യാസ്മിന്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ 26 ലക്ഷം നവജാത ശിശുക്കളാണ് ഓരോ വര്‍ഷവും മരിക്കുന്നത്.

 

ദിവസവും 7000 എന്ന കണക്കിലാണ് മരണം നടക്കുന്നത്. മാസം തികയാതെയുള്ള ജനനം, പ്രസവ സമയത്തെ സങ്കീര്‍ണ്ണതകള്‍ ‍, പകര്‍ച്ച വ്യാധികള്‍ എന്നിവയാണ് ശിശു മരണത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളെന്നു യുണിസെഫ് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published.