270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ്

Breaking News Global Middle East

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ്
ബോര്‍ണോ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ സ്കൂളില്‍ അതിക്രമിച്ചു കയറി 270 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്ക് കോടതി 15 വര്‍ഷം തടവു വിധിച്ചു. ഹരുണ യഹയ (35) എന്ന തീവ്രവാദിക്കാണ് തടവു ശിക്ഷ വിധിക്കപ്പെട്ടത്.

2014 ഏപ്രില്‍ 14-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിലെ സ്കൂളില്‍ മാരകായുധങ്ങളുമായി ട്രക്കിലെത്തിയ അക്രമികളില്‍ ഒരാളായിരുന്നു യഹയ. ഇയാള്‍ ശാരീരിക വൈകല്യം നേരിടുന്ന ആളാണ്.

 

ഇയാള്‍ പിന്നീട് തന്റെ കുറ്റകൃത്യം ഏറ്റു പറഞ്ഞിരുന്നു. താന്‍ എ.കെ. 47 റൈഫിള്‍ പിടിക്കാന്‍ നിര്‍ബന്ധിതനായതാണ്. ബോക്കോഹറാം എന്ന തീവ്രവാദി സംഘത്തിനുവേണ്ടി പ്രവര്‍ത്തിച്ച യഹയ പോട്ടിസ്കം സ്വദേശിയാണ്.

 

തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ ബഹുഭൂരിപക്ഷത്തെയും പിന്നീട് മോചിപ്പിക്കുകയുണ്ടായി. ചിലര്‍ രക്ഷപെട്ടു പുറത്തു വരികയായിരുന്നു.

 

അംഗവൈകല്യമുള്ള ആളാണ് പ്രതിയെങ്കിലും കുറ്റകൃത്യം ചെറുതായി കാണാന്‍ കഴിയില്ലെന്ന് ശിക്ഷവിധിച്ച കെയ്ന്‍ജി കോടതി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട 20 തീവ്രവാദികള്‍ കൂടി 5 മുതല്‍ 10 വര്‍ഷം വരെ തടവിനു വിധിക്കപ്പെട്ടു.

Leave a Reply

Your email address will not be published.