പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍

Breaking News India Kerala

പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍
തിരുവല്ല: പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ വിവിധ പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തില്‍ നടക്കും.

 

ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണും വിവിധ സഭകളുടെ നേതാക്കളും നേതൃത്വം നല്‍കും. പ്രാര്‍ത്ഥനാ ദിനത്തിന്റെ ക്രമീകരണത്തിനായി പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു.

12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനാ ദിനവും, ഉപദേശ ഐക്യമുള്ള എല്ലാ പെന്തക്കോസ്തു സഭകളും ഒന്നിച്ച് പതിനായിരക്കണക്കിനു ദൈവജനം ഐക്യതയോടെ കൂടുന്ന വേദിയുമാണിത്.

 

രാജ്യത്തെ മാറി വരുന്ന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ എല്ലാ വിഭാഗീയതയും മാറ്റിവെച്ച് ദൈവജനം പ്രാര്‍ത്ഥനയ്ക്കായി കൈകോര്‍ത്ത് ഈ ദിവസം മുഴുവന്‍ തിരുവല്ലയില്‍ ചെലവഴിക്കുന്നു.

ഇന്ത്യ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും ദൈവത്താല്‍ നയിക്കപ്പെടണം. ഭീകരാക്രമണങ്ങള്‍ ‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ‍, പകര്‍ച്ച വ്യാധികള്‍ ‍, ധാര്‍മ്മിക അധഃപതനം, വര്‍ഗ്ഗീയത, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം,

 

പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളില്‍നിന്നും ജനം വിടുവിക്കപ്പെടണം, ഇന്ത്യയിലെ എല്ലാ പെന്തക്കോസ്തു സഭകളിലും ആത്മീക ഉണര്‍വ്വ് ഉണ്ടാകുവാനും,

 

യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ള ദൈവജനം ദൈവവചനത്തിലേക്കു തിരിയുവാനും ക്രൈസ്തവ സഭകള്‍ക്കും സുവിശേഷകര്‍ക്കുമെതിരെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കും അസഹിഷ്ണതയ്ക്കും എതിരെയാണ് സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9349500155.

Leave a Reply

Your email address will not be published.