ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിക്കുന്നത് ദോഷകരം

Breaking News Health

ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിക്കുന്നത് ദോഷകരം
ഇന്ന് പല വീടുകളിലും ഒരു ആവശ്യ വസ്തു എന്നപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സാധനമാണ് ബഡ്സ്.

 

ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാനായി ഉപയോഗിക്കുന്ന ബഡ്സ് ചെവിക്കു ഗുണമല്ല, ദോഷമാണ് വരുത്തിവെയ്ക്കുന്നതെന്ന് വിദഗ്ദ്ധര്‍ ‍.

 

ചെവിക്കായം കളയുവാനായി ബഡ്സ് ചെവിക്കുള്ളിലേക്കു കടത്തി വിടുമ്പോള്‍ ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുന്ന ബഡ്സ് കേള്‍വിക്ക് തന്നെ തകരാറുണ്ടാക്കാനും സാദ്ധ്യതയുണ്ട്. ചില ഘട്ടങ്ങളില്‍ ബഡ്സിന്റെ ഉപയോഗം ചെവിക്കുള്ളിലെ ഗ്രന്ഥികള്‍ക്ക് കേട് സംഭവിക്കുന്നതിനും കാരണമാകാറുണ്ട്.

 

ബഡ്സ് ഉപയോഗിക്കുന്നതുമൂലം ചെവിക്കായം കൂടുല്‍ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും.

 

ചെവിക്കായം ശരീരംതന്നെ സാവധാനം പുറത്തേക്കു കളയുമെന്നിരിക്കെയാണ് നമ്മള്‍ ബഡ്സ് ഉപയോഗിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.