ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു

Breaking News Features Middle East

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു
നിനവേ: ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവരുടെ വീടുകള്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു.

 

ഐഎസ് അധിനിവേശ കാലത്ത് ഇറാക്കിലെ നിനവേ പ്രവിശ്യയില്‍ ക്രൈസ്തവ വിശ്വാസത്തെ ഉന്മൂല നാശം വരുത്തുവാനുള്ള ശ്രമത്തില്‍ വ്യാപകമായി വീടുകള്‍ , ആരാധനാലയങ്ങള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ക്രൈസ്തവര്‍ ഒന്നടങ്കം ഇവിടെനിന്നു പാലായനം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം 3 വര്‍ഷത്തെ കിരാത ഭരണത്തിനുശേഷം ഒടുവില്‍ ഐഎസിനെ ഇറാക്കി സേനയും അമേരിക്കന്‍ സേനയും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ തുരത്തി ഓടിച്ചിരുന്നു. ഇതിനുശേഷം ക്രൈസ്തവര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

 

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന 700 വീടുകള്‍ പുതുക്കി പണിയുവാനുള്ള പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്. ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള നിനവേയില്‍ നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ക്രൈസ്തവ സമൂഹം വളരെ ത്യാഗം സഹിച്ചാണ് കഴിയുന്നത്.

 

വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും, സഹിഷ്ണതയ്ക്കും മറുപടി ലഭിച്ചതായി ക്രൈസ്തവര്‍ പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published.