സീനായ് മലയില്‍ വീണ്ടും വെടിവെയ്പ്, ചര്‍ച്ച് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു

Breaking News Middle East Top News

സീനായ് മലയില്‍ വീണ്ടും വെടിവെയ്പ്, ചര്‍ച്ച് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു
സീനായ്മല: ബൈബിള്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ സീനായ് മലയില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ വെടിവെയ്പില്‍ ചര്‍ച്ചിലെ കാവല്‍ക്കാരനായ യുവാവ് കൊല്ലപ്പെട്ടു.

 

ജനുവരി 31-ന് വടക്കന്‍ സീനായ് നഗരത്തിലെ അല്‍ ‍-അറിഷില്‍ ചര്‍ച്ച് ഓഫ് അബു സീഫിന്‍ സഭയുടെ കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്ന ആദം സാബര്‍ (21) ആണ് വെടിയേറ്റു മരിച്ചത്. സാബര്‍ ചര്‍ച്ചിന്റെ വാച്ച് ടവറില്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു.

 

സാബര്‍ തല്‍ക്ഷണം മരിച്ചു. സാബറിന്റെ സ്വദേശമായ സൊഹാഗിലെ വീട്ടില്‍ സംസ്ക്കാര ശുശ്രൂഷ നടന്നു. അല്‍ ‍-അറിഷ് ഇസ്ളാമിക മതമൌലികവാദികളുടെ സ്ഥിരം ആക്രമണ കേന്ദ്ര സ്ഥലമാണ്. ആക്രമണത്തെ ഭയന്ന് നിരവധി ക്രൈസ്തവര്‍ നാടുവിടേണ്ടി വന്നിട്ടുണ്ട്. ഇവിടത്തെ മിക്ക ക്രൈസ്തവ ആരാധനാലയങ്ങളും മുമ്പ് ആക്രമണത്തിനിരയായിട്ടുണ്ട്.

 

നിരവധി വിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. അറിഷ് ഈജിപ്റ്റ്-പലസ്തീനിലെ ഗാസ അതിര്‍ത്തിയിലെ ഒരു അറിയപ്പെടുന്ന സ്ഥലമാണ്. കഴിഞ്ഞ ജനുവരി 13-ന് അറിഷില്‍ത്തന്നെ മറ്റൊരു ക്രിസ്ത്യന്‍ യുവാവും വെടിയേറ്റു മരിച്ചിരുന്നു.

 

ബാഡ്ഡം ഷെഹത ഹറാന്‍ (27) ന് യുവാവാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചത്തിയ ഒരു സംഘം അക്രമികള്‍ ബാഡ്ഡത്തിനു നേര വടിവെയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published.