സുവിശേഷ റേഡിയോ പ്രക്ഷേപണം അഫ്ഗാനിസ്ഥാനില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നു

Breaking News Middle East Top News

സുവിശേഷ റേഡിയോ പ്രക്ഷേപണം അഫ്ഗാനിസ്ഥാനില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നു
കാബൂള്‍ ‍: പ്രമുഖ സുവിശേഷ റേഡിയോ പ്രക്ഷേപണ മാധ്യമമായ SAT-7 PARS അഫ്ഗാന്‍ മണ്ണില്‍ ആത്മീക പരിവര്‍ത്തനം സൃഷ്ടിക്കുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്തവ ആരാധനയ്ക്കും വിലിയ എതിര്‍പ്പുകളും നിയന്ത്രണങ്ങളുമുള്ള അഫ്ഗാനിസ്ഥാനില്‍ ആര്‍ക്കും അവഗണിക്കുവാന്‍ കഴിയാതെവണ്ണം ജനഹൃദയങ്ങളിലേക്ക് കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം എത്തുന്നത് വളരെ ഫലം കാണുന്നു.

 

റേഡിയോയില്‍കൂടി സുവിശേഷ പരിപാടികളും പ്രസംഗങ്ങളും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളും ഇസ്ളാം ജനത്തിന്റെ ഇടയില്‍പോലും വലിയ പരിവര്‍ത്തനങ്ങളാണ് നടത്തുന്നത്. സുവിശേഷത്തെക്കുറിച്ചുള്ള ജനത്തിന്റെ ദാഹവും വിശപ്പും വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവര്‍ക്ക് ദൈവീക വചനം പകര്‍ന്നു കൊടുക്കുകയാണ് SAT-7 PARS എന്ന റേഡിയോ ചെയ്യുന്നത്.

 

24 മണിക്കൂറും പ്രക്ഷേപണമുള്ളതിനാല്‍ ജനങ്ങള്‍ക്ക് അവരുടെ സൌകര്യാര്‍ത്ഥം സുവിശേഷ സന്ദേശം എതിര്‍പ്പില്ലാതെ ശ്രവിക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. അഫ്ഗാനിസ്ഥാനിലെ മാതൃഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്നത് മിഡില്‍ ഈസ്റ്റില്‍നിന്നുമാണ്. ആയതിനാല്‍ സുവിശേഷ വിരോധികളുടെ എതിര്‍പ്പുകള്‍ ഉണ്ടാകുന്നില്ല. ദുഃഖത്തിലും നിരാശയിലും കഴിയുന്ന ജനം ദൈവവചനം ശ്രവിക്കുന്നു.

 

വീടുകളിലും ഫ്ളാറ്റുകളിലും കഴിയുന്നവര്‍ക്ക് ആശ്വാസം പകരുന്നു. നിരവധി ആളുകള്‍ ഇതിനോടകം പ്രതികരിച്ചു തുടങ്ങി. അവര്‍ രക്ഷിക്കപ്പെട്ട വിവരം അറിയിക്കുന്നു. അടുത്തയിടെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു യുവാവ് വിളിച്ചു. ഞങ്ങള്‍ 25 പേര്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ സ്വീകരിച്ചു. റേഡിയോ ഡയറക്ടര്‍ പനായിയോറ്റിസ് പറഞ്ഞു. കൂടുതലും യുവജനങ്ങളാണ് കര്‍ത്താവിനെ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.