നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു

Breaking News Europe Features

നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു
ജെബു: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന നൈജീരിയായില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 22-നും 25-നും ഇടയ്ക്കു നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക ജീവന്‍ വെടിയേണ്ടി വന്നത്.

 

പ്ളേട്ടോ സംസ്ഥാനത്തെ ജെബു മിയാകോയിലെ സാന്‍വ്ര ഗ്രാമത്തില്‍ മുസ്ളീം ഫുലാനി വിഭാഗക്കാര്‍ തീവ്രവാദികളുടെ സഹായത്തോടെ സംഘടിച്ചെത്തി നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

4 ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ സഭയുടെ ഒരു ആരാധനാലയവും 50 വീടുകളും അഗ്നിക്കിരയാക്കി. കൊല്ലപ്പെട്ടവരില്‍ സഭയുടെ മൂപ്പന്‍ ജയിംസ് നെങ്വി (60)ഉം ഉള്‍പ്പെടുന്നു.

ജനുവരി 24-ന് വൈകിട്ട് നെങ്വി തന്റെ വീട്ടില്‍നിന്നു 2 കിലോമീറ്റര്‍ ദൂരമുള്ള പട്ടാള ക്യാമ്പിനു സമീപത്തേക്കു പോകുമ്പോള്‍ ആയുധ ധാരികളായ മുസ്ളീങ്ങള്‍ നെങ്വിക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച നെങ്വി കൊല്ലപ്പെടുകയായിരുന്നു.

 

വെടിവെയ്പിലും മാരകായുധങ്ങളുമായി നടത്തിയ ആക്രമണങ്ങളിലുമാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ചര്‍ച്ച് പാസ്റ്റര്‍ സണ്ടേ ഗാഡോ ബിറി പറഞ്ഞു. ബിറിയുടെ ഭവനവും അഗ്നിക്കിരയായിട്ടുണ്ട്.

 

തന്റെ സഭയില്‍ 400-ഓളം വിശ്വാസികളാണ് സാധാരണ ആരാധനയ്ക്കു വരാറുള്ളത്. എന്നാല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്നു 200 പേരാണ് ഇപ്പോള്‍ ഞായറാഴ്ചകളില്‍ പങ്കെടുക്കുന്നതെന്നും നല്ലൊരു വിഭാഗം വിശ്വാസികളും ജീവനെ ഭയന്നു മറ്റു സ്ഥലങ്ങളില്‍ ഒളിവില്‍ പോയതായും പാസ്റ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.