കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍

Breaking News Health Top News

കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍
ബോസ്റ്റണ്‍ ‍: മനുഷ്യ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ കുത്തിവെയ്പിലൂടെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ചത് വിജയകരമെന്ന് ശാസ്ത്രജ്ഞര്‍ ‍.

 

കാന്‍സര്‍ ബാധിച്ച ശരീര ഭാഗത്ത് നേരിട്ട് കുത്തിവെയ്ക്കുകയാണ് കണ്ടുപിടിത്തത്തിന്റെ രീതി. ശരീരത്തിലെ കാന്‍സര്‍ മുഴകളിലും മറ്റും മരുന്ന് കുത്തിവെയ്ക്കുന്നതിലൂടെ അവിടെയുള്ളതിനു പുറമേ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള കാന്‍സര്‍ കോശങ്ങള്‍ നശിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.

 

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിലൂടെയാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ഒരു ചെറിയ അളവിലുള്ള മരുന്നിന് മൊത്തം ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും അവയുടെ പ്രവര്‍ത്നങ്ങളുടെ വേഗം കൂട്ടാനുമാകുമെന്നാണ് പുതിയ മരുന്നിന്റെ പ്രത്യേകത.

പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ വാക്സിനുകള്‍ എലികളില്‍ പരീക്ഷിച്ച ശേഷമാണ് വിജകരമെന്ന് വിലയിരുത്തിയത്. സ്റ്റാന്‍ഫോഡിലെ ശാസ്ത്രജ്ഞരാണ് കാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഏറിയേക്കാവുന്ന മരുന്നിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ‍.

 

ഗവേഷണത്തിന്റെ വിവരം സയന്‍സ് ട്രാന്‍സ്ളേഷണല്‍ മെഡിസിന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. വിഭിന്ന തരത്തിലുള്ളതും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കാന്‍സര്‍ ഘടകങ്ങള്‍ ചികിത്സിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നാണ് ഫഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

പുതിയ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത ഈ മരുന്ന് താരതമ്യേന ചെലവ് കുറഞ്ഞതും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറായ റോണാള്‍ഡ് ലെവി അഭിപ്രായപ്പെടുന്നു.

 

ഈ ചികിത്സമൂലം കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രമേ നശിപ്പിക്കുകയുള്ളുവെന്നും മനുഷ്യ ശരീരത്തിലെ മറ്റു സ്വാഭാവിക കോശങ്ങളെ ചികിത്സ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രക്താര്‍ബുദം ബാധിച്ച രോഗികളില്‍ ആദ്യഘട്ട ചികിത്സ കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ചതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.