ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

Breaking News Health

ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
ചക്കപ്പഴത്തിന്റെ സീസണായതിനാല്‍ മുന്‍കാലങ്ങളിലേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണ്. ഇതിനു കാരണം ചക്കപ്പഴത്തിലെ അസാധാരണമായ ഗുണവിശേഷങ്ങള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയതിനാലാണ്.

 

നമുക്ക് അദ്ധ്വാനിക്കാതെയും പണം മുടക്കാതെയും പറമ്പില്‍നിന്നും മുറ്റത്തുനിന്നും പ്രകൃതി കനിഞ്ഞു നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്കപ്പഴം. ആരോഗ്യദായകവും രുചികരവുമായ ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഗുണകരമാണ്.

 

വന്‍ കുലില്‍ ലൂബ്രിക്കേഷന്‍ (അയവ്) നിലനിര്‍ത്തുന്നു. മലബന്ധമകറ്റി വന്‍ കുടലില്‍നിന്നു മാലിന്യങ്ങളെ പുറന്തള്ളുന്നതിനു സഹായിക്കുന്നു. കുടലില്‍ വിഷമാലിന്യങ്ങള്‍ ഏറെ നേരം തങ്ങി നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. കോളന്‍ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു.

 

ചക്കപ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനു സഹായിക്കും. ക്യാന്‍സര്‍ തടയുന്നതിനു സഹായകരമായ നിരവധി ആന്റി ഓക്സിഡന്റുകള്‍ ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകളും, ഫ്ളവനോയിഡുകളും ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. പ്രോട്ടീന്‍ ‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്കപ്പഴം.

 

കൊഴുപ്പിന്റെ അളവു കുറഞ്ഞ, ഊര്‍ജ്ജദായകമായ ഫലമാണ് ചക്കപ്പഴം. ഫ്രക്റ്റോസ്, സൂക്കോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാല്‍ കൊളസ്ട്രോള്‍ ‍, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, ഇലക്ട്രോലൈറ്റുകള്‍ ‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ ‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍ ‍, നാരുകള്‍ ‍, കൊഴഉപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശറീരത്തിനാവശ്യമായ പല പോഷകങ്ങളും ചക്കയിലടങ്ങിയിട്ടുണ്ട്.

 

ചക്കപ്പഴത്തിലെ ഇരുമ്പിന്റെ സാന്നിദ്ധ്യം വിളര്‍ച്ച തടയുന്നതിനും പ്രയോജനകരമാണ്. അതുപോലെ തൈറോയിഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ സഹായിക്കുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി6 ഹൃദയത്തിനു സംരക്ഷണം നല്‍കുന്നു. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു.

 

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു. അതുപോലെ സ്ട്രോക്ക്, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും, പേശികള്‍ , നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകരമാണ്. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്തിരക്കാന്‍ സഹായിക്കുന്നു.

 

ചക്കപ്പഴത്തിലെ കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും ഗുണകരമാണ്. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായകരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഏറെ ഗുണകരമാണ്.

 

വിറ്റാമിന്‍ എ പോലെയുള്ള ആന്റീ ഓക്സിഡന്റുകള്‍ കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും തിമിര സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ചക്കപ്പഴം പനി, അണുബാധ എന്നിവയില്‍നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുന്നു. ചക്കയിലെ ആന്റി ഓക്സിഡന്റുകള്‍ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Leave a Reply

Your email address will not be published.