ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു

Breaking News Health

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു
മീന്‍ ഇഷ്ടപ്പെടാത്തവരാരുമുണ്ടായിരിക്കില്ല. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് മീന്‍ ‍. പൂരിത കൊഴുപ്പിന്റെ അളുവു കുറഞ്ഞ കടല്‍ വിഭവമാണ് മീന്‍ ‍. പ്രൊട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

 

ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍ ‍, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മീനെണ്ണ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പാഡിമിയ കുറയ്ക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ വികാസത്തിനു സഹായകരമാണ്. മനസിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മ്മ കുറവിനും പരിഹാരമാകുന്നു. കുഞ്ഞുങ്ങളുടെയും കൊച്ചുകുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ഗുണം ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്നു. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു മീനെണ്ണ ഉത്തമമാണ്.
കാര്‍ഡിയോ വാസ്കുലര്‍ സിസ്റ്റത്തിനു സംരക്ഷണം നല്‍കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയ കോശങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡുകളുടെ അളവു കുറയ്ക്കുന്നു.

ചര്‍മ്മ സംരക്ഷണത്തിനു ഉത്തമം
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും മീനില്‍ അടങ്ങിയിരിക്കുന്ന ഇ.പി.എ. സഹായിക്കുന്നു.
സൂര്യ താപത്തില്‍നിന്നും ചര്‍മ്മത്തിനു സംരക്ഷണം നല്‍കുന്നു.

മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വിഷാദം, അമിതമായ ഉത്ക്കണ്ഠ എന്നിവ കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മീനെണ്ണയിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വന്ധ്യത കുറയ്ക്കാന്‍ ഫലപ്രദമാണെന്നു ഗവേഷകര്‍ പറയുന്നു.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ ഓസ്റ്റിയോ പെറോസിസ് എന്ന എല്ലു രോഗത്തിനുള്ള സാദ്ധ്യത മീനില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ കുറയ്ക്കുന്നു.
മീന്‍ കഴിക്കുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന ആസ്ത്മ രോഗസാദ്ധ്യത കുറയ്ക്കുന്നു.

 

ഗര്‍ഭിണികളുടെ ആരോഗ്യത്തിനു നല്ലത്. ഗര്‍ഭാവസ്ഥയിലെ ആരോഗ്യ സംരക്ഷണത്തിനും മീനെണ്ണ ആരോഗ്യ.പ്രദം. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കുന്നതിന് മീനെണ്ണ സഹായകരം. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനു ഗുണപ്രദമാണ്.

Leave a Reply

Your email address will not be published.