പ്രമേഹത്തെ അറിഞ്ഞുകൊണ്ടു തോല്‍പ്പിക്കുക

Breaking News Health

പ്രമേഹത്തെ അറിഞ്ഞുകൊണ്ടു തോല്‍പ്പിക്കുക
ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം.

 

രക്തത്തിലെ പഞ്ചസാരയെ ശരീര കോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് രോഗത്തിനു പ്രധാന കാരണം. പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെപ്പറ്റി മനസ്സിലാക്കുന്നത് അവയെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു.

ക്രമരഹിതമായ ഭക്ഷണ രീതി പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ സമീകരിച്ചുള്ള ഉപയോഗമാണ് ശീലിക്കേണ്ടത്.

 

മധുരം. പുളി, ഉപ്പ് എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിച്ചാല്‍ പ്രമേഹ കാരണമാകുന്നു.
വ്യായമക്കുറവ്, അലസ ജീവിതം, കൃത്യമല്ലാത്ത ഉറക്കം, ക്രമരഹിതമായ ലൈഗിക ജീവിതം എന്നിവയും പ്രമേഹത്തിനു കാരണാകുന്നു.

വിളവെടുപ്പു കഴിഞ്ഞ ഉടന്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയര്‍ ‍, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങള്‍ ‍, പാല്‍ ‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ ‍, ഐസ്ക്രീം. ചോക്കലേറ്റ്, മത്സ്യ മാംസങ്ങള്‍ ‍, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതലായി ഉപയോഗിക്കരുത്.

 

പാരമ്പര്യവും പ്രമേഹത്തിന്റെ കാരണങ്ങളിലൊന്നാണ്. മാതാപിതാക്കള്‍ പ്രമേഹം ഉള്ളവരാണെങ്കില്‍ മക്കള്‍ക്കും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published.