ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും

Breaking News Convention

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും
കുമ്പനാട്: ഐപിസി സംസ്ഥാന ശുശ്രൂഷക സമ്മേളനങ്ങള്‍ കേരളത്തിന്റെ മൂന്നു മേഖലകളിലായി നവംബര്‍ 14-23 വരെ നടക്കും.

 

രണ്ടു ദിനങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ “സഭാ വളര്‍ച്ച” എന്നതാണു ചിന്താവിഷയം. പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ രാജു പൂവക്കാല അദ്ധ്യക്ഷത വഹിക്കും.
പ്രാദേശിക സഭാ വളര്‍ച്ചയുടെ തത്വങ്ങള്‍ അനുഭവമാക്കിയ പാസ്റ്റര്‍ ഡി. മോഹന്‍ (ചെന്നൈ), പാസ്റ്റര്‍ രവി മണി (ബാംഗ്ളൂര്‍ ‍), പ്രമുഖ കൌണ്‍സിലര്‍ ഡോ. തോമസ് ഇടിക്കുള (യു.എസ്.എ.) എന്നിവര്‍ പ്രധാന പ്രസംഗകരായിരിക്കും.

 
നവംബര്‍ 14,15 തിയതികളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ പാസ്റ്റര്‍മാര്‍ക്കായി നിലമ്പൂര്‍ പാലുണ്ട ന്യൂഹോപ്പ് ബൈബിള്‍ കോളേജിലും, നവംബര്‍ 20, 21 തീയതികളില്‍ തൃശൂര്‍ ‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി പെരുമ്പാവൂര്‍ കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയിലും, നവംബര്‍ 22, 23 തീയതികളില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കായി അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്റിലുമായിരിക്കും സമേമളനങ്ങള്‍ ‍.
പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, തോമസ് ഫിലിപ്പ്, കെ.എം. ജോസഫ്, ബാബു ചെറിയാന്‍ ‍, സണ്ണി കുര്യന്‍ ‍, ബി. മോനച്ചന്‍ ‍, വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസെടുക്കും.
എല്ലാ മേഖലകളിലും രാവിലെ 9-ന് രജിസ്ട്രേഷന്‍ നടക്കും. ശുശ്രൂഷക സമ്മേളനത്തില്‍ ഡിജിറ്റല്‍ ഡേറ്റാ ശേഖരിക്കുന്നതിനാല്‍ പാസ്റ്റര്‍മാര്‍ എല്ലാ സെക്ഷനുകളിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ ‍, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ സി.സി. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

 

ശുശ്രൂഷകന്മാരുടെ പഴയ ഐ.ഡി. മാറ്റി നവീകരിച്ച ഐ.ഡി. വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ 30-ആണെന്ന് സ്റ്റേറ്റ് പ്രസ്ബിറ്ററി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.